ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം! ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’. ‘മാസ്റ്ററി’ന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ലോകേഷ് കനകരാജ്. ‘ദളപതി 67’ന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് അവ. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് പറയുന്നത്. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ ‘ദളപതി 67’ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തിന്മേല്‍ ഉള്ളത്. എന്നാല്‍ ദളപതി 67 എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ട ദളപതി പടമല്ലെന്നും, ഇത് വേറെ ലെവല്‍ ഐറ്റമാണെന്നും പറയുകയാണ് ലോകേഷ്.

ചിത്രത്തില്‍ തൃഷ, സാമന്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ സാമന്ത പോലീസ് വേഷത്തിലാകും എത്തുക. .സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

അതേസമയം, കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രം തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. അതുപോലെ, കൊവിഡിനു ശേഷം പുറത്തിറങ്ങിയ വിക്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു ഛായാഗ്രാഹകന്‍.

Related Posts