‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ; ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
1 min read

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ; ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, പ്രതാപ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്‌സ് ആന്റണി, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ചരിത്ര സിനിമയായ ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും.

അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രം പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും. ഇത് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്ന സൂചന. പൂജാ റിലീസായി, സെപ്തംബര്‍ അവസാനവാരമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ബിഗ് ബഡ്ജറ്റ് കോമഡി എന്റര്‍ടൈനറായ ചിത്രത്തിന്റെ ഷൂട്ടിങ് ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായാണ് നടന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

തിരക്കഥ: നവീന്‍ ഭാസ്‌കര്‍
ഛായാഗ്രഹണം: അസ്ലം പുരയില്‍
ചിത്രസംയോജനം: ടി ശിവനടേശ്വരന്‍
സംഗീതം: ജേക്ക്‌സ് ബിജോയ്
പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി
മെയ്ക്കപ്പ്: സജി കൊരട്ടി
കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍
കളറിസ്റ്റ്: ആശിര്‍വാദ്
ഡി ഐ: പ്രൈം ഫോക്കസ് മുംബൈ
സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി
ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം. ആര്‍
ആക്ഷന്‍ ഡിറക്ടേഴ്‌സ്: അലന്‍ അമിന്‍, മാഫിയാ ശശി
കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ
സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര
പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്
ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍
മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ്: കാറ്റലിസ്റ്റ്
ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്‍
പി.ആര്‍.ഓ: ശബരി