‘ സിനിമയില്‍ തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത് ജോജുവാണ്’ ; ആശ ശരത്ത് പറയുന്നു
1 min read

‘ സിനിമയില്‍ തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത് ജോജുവാണ്’ ; ആശ ശരത്ത് പറയുന്നു

മലയാളികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച്, പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന പരമ്പയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും താരം അഭിനയിച്ചു. അതില്‍ ദൃശ്യം എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ ഐജി വേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ആശ ശരത്ത്.

‘ സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെയാണ് ആശ ശരത്ത് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആശ നേടി. ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ ജയന്തി എന്ന പോലീസ് ഓഫീസറുടെ വേഷം ചെയ്ത് ശ്രദ്ധേയയായി. പിന്നീട് ദൃശ്യം എന്ന സിനിമയ്ക്ക് വേണ്ടി വീണ്ടും പോലീസ് കുപ്പായമണിഞ്ഞു. അതിലെ ആശ ശരത്തിന്റെ ഐ.ജി യുടെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

ആശ ശരത്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പീസ്. ഇതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ഒരു ക്രൈം ത്രില്ലര്‍ ചിത്രം ആണെങ്കിലും ഇത് ഭയങ്കര തമാശയാണെന്നാണ് താരം പറയുന്നത്. കണ്ടിറങ്ങുന്നവര്‍ക്ക് മനസ്സമാധാനം കിട്ടുന്ന ചിത്രമാണ് ഇതെന്നും താരം പറയുന്നു. അതുപോലെ, ചിത്രത്തിലം ചില രംഗങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി വരും എന്നും, വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.

അതുപോലെ, കുറച്ച് കുരുത്തക്കേടുള്ള കഥാപാത്രമാണ് പീസിലേത്. കയ്യിലിരിപ്പ് അത്ര ശരിയല്ലെന്നും, കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ഒരു രീതിയാണ് ആ കഥാപാത്രത്തിനെന്നും, ഇപ്പോഴത്തെ ഒരു യോ യോ സ്‌റ്റെല്‍ ആണ് എന്നും താരം പറയുവന്നു. അതേസമയം, താന്‍ സിനിമയ്ക്ക് വേണ്ടി സിഗരറ്റ് വലിച്ചിട്ടുണ്ടെന്നും, എന്നാല്‍ ജീവിതത്തില്‍ വലിച്ചിട്ടില്ലെന്നും, അത് ഇഷ്ടമല്ലെന്നും താരം വെളിപ്പെടുത്തു. നൃത്തത്തില്‍ അമ്മയാണ് തന്റെ ഗുരുവെങ്കില്‍, സിനിമയിലെ സിഗരറ്റ് വലിയില്‍ തന്റെ ഗുരു ജോജുവാണെന്നും താരം പറയുന്നു.