ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍, ഇന്ദിരയായി മഞ്ജു വാര്യര്‍! സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ‘വെള്ളരി പട്ടണം’ ടീം
1 min read

ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍, ഇന്ദിരയായി മഞ്ജു വാര്യര്‍! സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ‘വെള്ളരി പട്ടണം’ ടീം

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലാണ് മഞ്ജുവാര്യര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍നൂറ്റാണ് സൗബിന്‍ ഷാഹിറുള്ളത്. സ്വാതന്ത്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ, സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് മഞ്ജുവും, സൗബിനും പോസ്റ്ററില്‍ എത്തുന്നത്. ഇന്ദിര ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ മഞ്ജുവിനേയും, ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന സൈബിനുമാണ് പോസ്റ്ററില്‍ ഉള്ളത്.

‘രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം’എന്നതാണ് പോസ്റ്ററിലെ പ്രധാന വാചകം. അതേസമയം, കുടുംബ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായാണ് വെള്ളരിപട്ടണം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസറുകളില്‍ നിന്ന് വ്യക്തമായിരുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പ് പോലെ തന്നെ ചിത്രം സെപ്റ്റംബറില്‍ തിയേറ്ററില്‍ എത്തും. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കും, സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണ ശങ്കര്‍,ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചായാഗ്രഹണം-അലക്സ് ജെ .പുളിക്കല്‍
എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി.
ഗാനരചയിതാക്കള്‍- മധുവാസുദേവന്‍ വിനായക് ശശികുമാര്‍
സംഗീതം-സച്ചിന്‍ ശങ്കര്‍ മന്നത്ത്
കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍
പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെന്നി കട്ടപ്പന
അസോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത് ബി നായര്‍, കെ ജി രാജേഷ് കുമാര്‍,
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്,
പി.ആര്‍.ഒ-എ.എസ്.ദിനേശ്.