60കാരന്‍ ടോം ക്രൂയിസിനെ നോക്കെന്ന് വിദേശികൾ ; ഞങ്ങടെ 71കാരന്‍ മമ്മൂക്കയെ നോക്കെന്ന് മലയാളികള്‍
1 min read

60കാരന്‍ ടോം ക്രൂയിസിനെ നോക്കെന്ന് വിദേശികൾ ; ഞങ്ങടെ 71കാരന്‍ മമ്മൂക്കയെ നോക്കെന്ന് മലയാളികള്‍

മലയാള സിനിമയിലെ പ്രിയതാരമാണ് മമ്മൂട്ടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം, കാര്യം എന്താണെന്ന് വെച്ചാല്‍…സിനിമ ഇന്‍ മെംമ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ അമേരിക്കന്‍ നടനായ ടോം ക്രൂയ്സിന്റെ പ്രായത്തെ കുറിച്ച് വന്ന ഒരു പോസ്റ്റിനടിയിലാണ് മമ്മൂക്കയും ചര്‍ച്ചയാവുന്നത്. കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചുള്ള ടോം ക്രൂയിസിന്റെ വിവിധ പോസിലുള്ള ഫോട്ടോകളാണ് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 60ാം വയസില്‍ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ വിടുമോ?

ഇതിനു താഴെ മലയാളികള്‍ ഒന്നടങ്കം കമന്റു ചെയ്യുകയാണ്. മമ്മൂക്കയുടെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ഞങ്ങളുടെ 71കാരന്‍ മമ്മൂക്കയെ നോക്കെന്ന് പറയുകയാണ് മലയാളികള്‍. ഏഴുലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെ ഇപ്പോള്‍ മമ്മൂട്ടി നിറയുകയാണ്.

മമ്മൂട്ടിയുടെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ സിനിമാജീവിതം, സൗന്ദര്യം, വയസ്സ് വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അടക്കം വിവരിക്കുന്നവരെയും കാണാം. അതേസമയം, 2,000 കമന്റുകളും 21,000 ഷെയറുകളും ഏഴുലക്ഷത്തിലേറെ ലൈക്കുകളും ഈ പോസ്റ്റ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

അതില്‍ ചിലര്‍ പറയുന്നത് ഞങ്ങളുടെ 71കാരന്‍ മമ്മൂട്ടി, ഇന്ത്യന്‍ ആക്ടര്‍, ഏജ്-71, മമ്മൂട്ടിയുടെ മുഴുവന്‍ പേരും ജന്‍മദിനവും വീടും കുടുംബവിവരങ്ങളും അടക്കവും ചില ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ 70ഉം 80ഉം വയസുള്ള മാതാപിതാക്കളുടെ ഫോട്ടോകളും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.