23 Jan, 2025
1 min read

ഇതുപേലൊരു സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്; നേര് കണ്ട് പൊട്ടിക്കരഞ്ഞ് ആന്റണി പെരുമ്പാവൂർ

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നേര് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഈ സിനിമ മോഹൻലാലിന് ബ്രേക്ക് നൽകുമോയെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. സിനിമ കണ്ട് പുറത്തിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റേയും ഭാര്യ ശാന്തിയുടേയും വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ശാന്തി തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. അനശ്വരയുടെ പ്രകടനത്തെ അവർ പ്രശംസിച്ചു. അനശ്വര ​ഗ്രേറ്റ് ആണ് എന്നാണ് ശാന്തി പറഞ്ഞത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് […]

1 min read

വേറിട്ട വസ്ത്രസങ്കൽപ്പങ്ങളും വ്യത്യസ്ത ചിന്താ​ഗതിയും പിന്തുടരുന്ന യുവത്വം; ഷാനിക്കിന് സൗന്ദര്യമത്സരങ്ങളിൽ തുടർച്ചയായി നേട്ടം

ഫാഷൻ ഒരു മായാലോകമാണ്. വസ്ത്രത്തിലും ചിന്താ​ഗതിയിലും ഫാഷണബിൾ ആകാനാണ് ഇക്കാലത്ത് എല്ലാവരും ശ്രമിക്കുന്നത്. ഫാഷൻ ലോകത്ത് വേറിട്ട വസ്ത്രരീതികളുമായി ശ്രദ്ധേയനാവുകയാണ് ഷാനിക്ക്. സൗന്ദര്യ മത്സരങ്ങളിൽ തുടർച്ചയായ നേട്ടങ്ങൾ കൊയ്തു ശ്രദ്ധേയമാകുന്ന ഈ യുവാവ് മലപ്പുറം തിരൂർ പകര സ്വദേശിയാണ്. ആർക്കിടെക്റ്റ് കൂടിയായ ഷാനിക്ക് തികച്ചും പ്രതികൂലമായ പരിതസ്ഥികളോട് പോരാടിയാണ് ഈ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയത് എന്നത് ഏറെ പ്രശംസനീയമായാണ്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ചു നടന്ന എഫ്ഐ ഇവന്റസ് മിസ്റ്റർ കേരള മത്സരത്തിൽ സെക്കന്റ്‌ റണ്ണർ അപ്പ് […]

1 min read

2023ൽ നഷ്ടം 300 കോടിയെന്ന് നിർമ്മാതാക്കൾ: നാല് സൂപ്പർ ഹിറ്റുകളും 200 പരാജയങ്ങളും

മലയാള സിനിമയിൽ 2023ലുണ്ടായ നഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഈ വർഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്നാണ് നിർമാതാക്കൾ പറയുന്നത്. പുറത്തിറങ്ങിയ 212 ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് സൂപ്പർ ഹിറ്റായത്. മുടക്ക് മുതൽ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങൾക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 2018, കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വർഷത്തെ സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങൾ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങൾക്ക് […]

1 min read

”പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു”: നേരിന് ആശംസകളുമായി മമ്മൂട്ടി

മോഹൻലാൽ ചിത്രം നേര് നാളെ തിയേറ്ററുകളിലെത്തുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമായത് കൊണ്ടും ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ട് ആയത് കൊണ്ടും പ്രേക്ഷകർ അതീവ ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഇതിനിടെ നേരിന് ആശംസയുമായി നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ […]

1 min read

”മലയാളം വലിയ ഇൻഡസ്ട്രിയാണ്, കാലാപാനി പോലൊരു സിനിമയെക്കുറിച്ച് നമ്മൾ ചിന്തിക്കും മുൻപ് തന്നെ മലയാളം ഇൻഡസ്ട്രി അത് ചെയ്തു”: പ്രഭാസ്

1996ൽ ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് പ്രിയദർശൻ കാലാപാനി എന്ന എക്കാലത്തേയും ക്ലാസിക് ചിത്രം ഇറക്കിയത്. മോഹൻലാൽ, പ്രഭു, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‌എടുത്ത ഈ സിനിമ ഇപ്പോഴും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നു. ഈപ്പോൾ കാലാപാനിയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. സലാർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാപാനി എന്ന ചിത്രത്തെ കുറിച്ച് തങ്ങൾ ചിന്തിക്കുന്നതിന് മുൻപ് തന്നെ മലയാളത്തിൽ അങ്ങനെയൊരു സിനിമ നീർമ്മിക്കപ്പെട്ടു എന്നാണ് പ്രഭാസ് പറയുന്നത്. […]

1 min read

”എംടി റക്കോർഡ് ചെയ്ത ഡയലോ​ഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒരു വടക്കൻവീര​ഗാഥ’. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ലാണ് തിയേറ്ററുകളിലെത്തിയത്. ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വടക്കൻ വീരകഥകളിലെല്ലാം ചതിയുടെ ആൾരൂപമായി കണ്ടിരുന്ന ചന്തുവിന്റെ വ്യത്യസ്തമായൊരു ഷേഡ് ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഡയലോ​ഗ് പ്രസന്റേഷനെല്ലാം പ്രത്യേക ഭം​ഗിയായിരുന്നു. എന്നാൽ എംടി വാസുദേവൻ നായർ […]

1 min read

ശേഷം മൈക്കിൽ ഫാത്തിമയ്ക്ക് നെറ്റ്ഫ്ലിക്സിൽ വൻ നേട്ടം; ടോപ് ടെൻ ഇന്ത്യയിൽ ഇടം നേടി ചിത്രം

മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെൻററുകൾ കുറവാണ് മലയാള സിനിമയ്ക്ക്. അതുകൊണ്ട് ഒടിടിയുടെ വരവ് മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് നൽകിയത്. കോവിഡ് കാലത്ത് ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയിൽ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ […]

1 min read

ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ

ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]

1 min read

മമ്മൂട്ടി കാതൽ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ജ്യോതിക; അദ്ദേഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നും നടി

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാനവേഷങ്ങളിലെത്തി തിയേറ്ററിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് കാതൽ. സ്വവർഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. കേരളത്തിലേത് പ്രേക്ഷകരുടെ മുന്നിൽ എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു. അതിന് മമ്മൂട്ടി നൽകിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചർച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക പറയുന്നു. […]

1 min read

നേര് വൻ ഹിറ്റ് ആകുമോ?; അഡ്വാൻസ് ബുക്കിങ് കളക്ഷൻ കണക്കുകൾ തരുന്ന സൂചനകൾ ചെറുതല്ല..!

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാൽ ജീത്തു ജോസഫിനൊപ്പം ഹിറ്റ് സൃഷ്ടിക്കുമോയെന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. റിലീസിന് ഇനി രണ്ട് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പ്രതീക്ഷ കൂടുകയല്ലാതെ കുറയുന്നില്ല. ഇതിനിടെ കേരളത്തിൽ നേരിന് പ്രീ സെയിലിൽ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. നേര് 21നാണ് പ്രദർശനത്തിനെത്തുക. കേരളത്തിൽ മോഹൻലാലിന്റെ നേര് 584 ഷോകളിൽ നിന്നായി 33.84 ലക്ഷം രൂപ നേടിയിരിക്കുന്നു എന്നത് മികച്ച സൂചനയാണ് […]