മമ്മൂട്ടി കാതൽ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ജ്യോതിക; അദ്ദേഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നും നടി
1 min read

മമ്മൂട്ടി കാതൽ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ജ്യോതിക; അദ്ദേഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നും നടി

മ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാനവേഷങ്ങളിലെത്തി തിയേറ്ററിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് കാതൽ. സ്വവർഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. കേരളത്തിലേത് പ്രേക്ഷകരുടെ മുന്നിൽ എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു.

അതിന് മമ്മൂട്ടി നൽകിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചർച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക പറയുന്നു. എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നൽകിയത്.

ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകൻ. വ്യത്യസ്‍തമായ വേഷങ്ങൾ ചെയ്യുകയും അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ. യഥാർഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെയാണ് അഭിനന്ദിക്കേണ്ടത്. വർക്കായില്ലെങ്കിൽ നഷ്‍ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതൽ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി.

ജിയോ ബേബിയാണ് കാതൽ ദി കോർ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം.