നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി
നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ […]
നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം
നീണ്ട പതിനാറ് വർഷം കൊണ്ടാണ് ബ്ലസി ആടുജീവിതം എന്ന സിനിമ പൂർത്തിയാക്കിയത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലഘട്ടം തന്നെയാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്ന ബ്ലസിയെ അനുമോദിക്കാതെ വയ്യ. ഇതിനൊപ്പം നടൻ പൃഥ്വിരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം കട്ടയ്ക്ക് നിൽക്കുകയും ചെയ്തു. ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബിഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ […]
ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ
മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് കാതൽ. കേരളത്തിനകത്തും പുറത്തും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. നടക്കാൻ […]
ആടുജീവിതം ഒടിടിയിലേക്ക്; സ്വന്തമാക്കിയത് വൻ തുകയ്ക്ക്
‘ആടുജീവിതം’ സിനിമ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് […]
”ആടുജീവിതം നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു”; ബെന്യാമിൻ പൊതുസമൂഹത്തെയും നജീബിനെയും ഒരുളുപ്പുമില്ലാതെ പറ്റിക്കുകയാണെന്ന് ഹരീഷ് പേരടി
ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയായി ഇറങ്ങിയതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുക്കുകയാണ്. ഇപ്പോൾ ബെന്യാമിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ യഥാർത്ഥത്തിൽ നടന്ന കഥയാണ് എന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവർ എന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു. ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ […]
”ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു”; ചില കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്നെന്ന് ബെന്യാമിൻ
താൻ മുന്നിൽക്കണ്ട ജീവിതങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണിത്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതം എഴുതി തീർത്തത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ നോവൽ സിനിമയായപ്പോൾ […]
മണിക്കൂറിൽ 17000ലേറെ ടിക്കറ്റുകൾ; ബോക്സ് ഓഫിസിൽ തരംഗമായി ആടുജീവിതം
മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള അനുഭവമാണ് ആടുജീവിതം മലയാളികൾക്ക് സമ്മാനിച്ചത്. എല്ലാ കോണുകളിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ജനപ്രിയമായ ബെന്യാമൻറെ നോവൽ ആടുജീവിതത്തെ ബ്ലെസി ബിഗ് സ്ക്രീനിൽ എത്തിച്ചത്. 16 കൊല്ലം അതിന് വേണ്ടി സംവിധായകൻ നടത്തിയ പരിശ്രമം സ്ക്രീനിൽ കാണാനുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. എന്തായാലും ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് പടം. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോ വഴി ചിത്രത്തിൻറെ 2.9 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി എന്നാണ് കാണിക്കുന്നത്. വെള്ളിയാഴ്ച […]
”നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അപമാനിച്ചത് ശരിയായില്ല”; സത്യഭാമയെ വിമർശിച്ച് ഫഹദ് ഫാസിൽ
ഡോ. ആർഎൽവി രാമകൃഷ്ണനെ നർത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ രംഗത്ത്. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം പ്രതികരിച്ചത്. ആലുവ യുസി കോളജിൽ തന്റെ റിലീസിനൊരുങ്ങുന്ന ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്. തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തിൽ മറുപടി പറഞ്ഞത്. 2023ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം […]
”മരിച്ചാലും എന്റെ ഹൃദയം മമ്മൂസ് എന്ന് പറഞ്ഞ് കൊണ്ടിരിക്കും”; മമ്മൂട്ടിയെ ഇങ്ങനെ വിളിക്കുന്ന സുകുമാരി അന്ന് പറഞ്ഞത്..!
നടി സുകുമാരിയുടെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. നടൻ മമ്മൂട്ടിയും സുകുമാരിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. തന്നെ വളരെ സ്നേഹത്തോടെ മമ്മൂസ് എന്നു വിളിക്കുന്ന അപൂർവ്വം ചിലരെ ഉള്ളൂ, അതിൽ ഒന്ന് സുകുമാരിയമ്മ ആണെന്ന് മമ്മൂട്ടി തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുകുമാരിയമ്മയെ സംബന്ധിച്ചും മമ്മൂട്ടി സ്വന്തം മകനെ പോലെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരിയും ഒരുമിച്ച് പങ്കെടുത്ത […]
”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ഗാനം കേൾക്കാം…
പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ആടുജീവിതം എന്ന ഇതിഹാസ സിനിമയ്ക്ക് വേണ്ടി. റഹ്മാൻ കമ്പോസ് ചെയ്ത ചിത്രത്തിലെ പെരിയോനെ എന്ന ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കേട്ടത്. കൂടാതെ റീലുകളിലും ട്രെൻഡിങ് ആണ്. ഇപ്പോൾ ചിത്രത്തിലെ അടുത്ത ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘നിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റിൽ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും […]