ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ
1 min read

ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ

മ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് കാതൽ. കേരളത്തിനകത്തും പുറത്തും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്.

മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. നടക്കാൻ പ്രയാസമുള്ള സ്ത്രീ വാക്കർ മുൻപിൽ വെച്ചാണ് ഇരിക്കുന്നത്. മമ്മൂട്ടി അവരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

പ്രായമായതിനാൽ സിനിമ കാണുന്നത് കുറവാണെന്നാണ് അവർ മമ്മൂട്ടിയോട് പറഞ്ഞത്. അപ്പോൾ സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.