24 Dec, 2024
1 min read

“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്

1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു […]

1 min read

“അനാവശ്യമായ സിനിമ ചർച്ചകളിൽ നിന്നും മാറി നിൽക്കൂ..” ; ബിജെപി നേതാക്കളോടും പാർട്ടി അംഗങ്ങളോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

സിനിമയുമായി ബന്ധപ്പെട്ട ആവശ്യമില്ലാത്ത ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി അംഗങ്ങളും മാറി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ കാര്യങ്ങളില്‍ നിന്ന് അംഗങ്ങൾ അകന്നു നില്‍ക്കണം. കൂടാതെ സിനിമയുമായി ബന്ധപ്പെട്ടതോ വ്യക്തികളുമായി ബന്ധപ്പെട്ടതോ ആയ ചര്‍ച്ചകൾ പാര്‍ട്ടിയുടെ കഠിനാധ്വാനത്തിന് കരിനിഴല്‍ വീഴ്ത്താൻ സാധ്യത ഉണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ സംസാരിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ […]

1 min read

ഏഴു ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്

പൊങ്കൽ റിലീസുകൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈത്തവണ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രമായ വാരിസും അജിത്ത് നായകനായി എത്തിയ തുനിവുമായിരുന്നു. എന്നാൽ തുനുവിനെ കടത്തിവെട്ടി മുന്നേറുന്ന പാരിസിന്റെ വിജയമാണ് നാം ഏറ്റെടുത്തത്. 200 കോടിയുടെ നിറവിൽ തിളങ്ങുകയാണ് വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ്. പ്രദർശനത്തിന് എത്തിയ ഏഴാമത്തെ ദിവസമാണ് ചിത്രത്തിന്റെ ഈ വമ്പൻ നേട്ടം. ഇതിനോടൊപ്പം തന്നെ വമ്പൻ ഹിറ്റിലേക്ക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റർ […]

1 min read

കാത്തിരിപ്പിന് വിരാമമിട്ട് നൻപകൽ നേരത്ത് മയക്കം നാളെ തിയറ്ററുകളിൽ

സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു . തിയേറ്ററിൽ എത്തുന്നതിനു മുൻപ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.)  പ്രദര്‍ശിപ്പിച്ച ചിത്രത്തിന്  മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയുമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കലാണ് ചിത്രം എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.  വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ച്ച വച്ചിരിക്കുന്നത്. അവതരണത്തിലുള്ള […]

1 min read

“ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് അഭിനയിക്കുമ്പോഴാണ് പണം കിട്ടുമ്പോഴല്ല” : മമ്മൂട്ടി

മലയാള സിനിമയ്ക്ക് കിട്ടിയ അഭിമാനം തന്നെയാണ് മമ്മൂട്ടി എന്ന നടൻ. പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭരായ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞാൽ ആർക്കും എതിർത്തു പറയാൻ കഴിയില്ല . മലയാള സിനിമയിൽ  മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഉള്ളിൽ തന്നെ നിൽക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ  വിജയം തന്നെയാണ്. അഭിനയിച്ച കഥാപാത്രങ്ങളിൽ എല്ലാം വ്യത്യസ്തത കൊണ്ടു വരാനാണ് എപ്പോഴും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ […]

1 min read

“മാളികപ്പുറത്തിനേക്കാൾ ഹൈന്ദവർ ശ്രദ്ധചെലുത്തേണ്ട സിനിമയാണ് 1921 പുഴമുതൽ പുഴവരെ”; രാമസിംഹൻ

മലയാള ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായ താരമാണ് രാമസിംഹൻ. 1991 പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിൻറെ അസോസിയേറ്റ് സംവിധായകനായിരുന്നു ഇദ്ദേഹം. 1988 പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. അതിനുശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തു. മുഖമുദ്ര, പൊന്നു ചാമി,പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ, സീനിയർ മാൻഡ്രേക്ക് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവയാണ്. 2018ൽ പുറത്തിറങ്ങിയ അച്ഛൻ, 2002 പുറത്തിറങ്ങിയ ബാംബൂ ബോയ്സ്, 2010 ൽ […]

1 min read

“ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് ഒതുക്കി, അത് പിന്നീട് വാശിയായി” : ഉണ്ണി മുകുന്ദൻ

2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സെതനിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായി. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിക്കുകയും പിന്നീട് ബാങ്ക് ഓക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. വലിയ […]

1 min read

‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ

മലയാള സിനിമ രംഗത്ത് നടൻ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ താരമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമയിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും ജീവിതവും നർമ്മത്തിന്റെ സഹായത്തോടെ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി. 1977 ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു തുടക്കത്തിൽ താരം കൈകാര്യം ചെയ്തത്. ആ വേഷങ്ങൾക്കൊടുവിൽ 1984 ൽ ഓടരുതമ്മവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി അദ്ദേഹം തിരക്കഥാകൃത്തിന്റെ […]

1 min read

രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ തുറന്നടിച്ച് അടൂര്‍ ഗോപാലകൃഷ്ണൻ

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികൾ നടത്തുന്ന സമരം  ദിവസങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. ഇപ്പോൾ ഇതാ സമരത്തിന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്ന ആക്ഷേപം തെറ്റാണെന്നും അങ്ങനെയൊരു വിവേചനം അവിടെ ഇല്ല എന്നും അടൂർ ഗോപാലകൃഷ്ണൻ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു, […]

1 min read

ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്

ദളപതി വിജയ്‌ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാരിസ് ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ യുകെയിലും ഇന്ത്യയിലെ മറ്റ് നിരവധി വിപണികളിലും റെക്കോർഡുകൾ  തീർത്തു മുന്നേറുകയാണ്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ വാരിസ് നേടിയിരിക്കുന്ന കളക്ഷൻ യുകെയിലെ ഇതുവരെ ഉണ്ടായിരുന്ന ബീസ്റ്റിന്റെ ലൈഫ് ടൈം കളക്ഷനെ തകർത്തു കൊണ്ട് മുന്നേറുകയാണ് . വിജയ്‌യുടെ സിനിമ ജീവിതത്തിലെ  […]