ഏഴു ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്
1 min read

ഏഴു ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്

പൊങ്കൽ റിലീസുകൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈത്തവണ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രമായ വാരിസും അജിത്ത് നായകനായി എത്തിയ തുനിവുമായിരുന്നു. എന്നാൽ തുനുവിനെ കടത്തിവെട്ടി മുന്നേറുന്ന പാരിസിന്റെ വിജയമാണ് നാം ഏറ്റെടുത്തത്. 200 കോടിയുടെ നിറവിൽ തിളങ്ങുകയാണ് വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ്. പ്രദർശനത്തിന് എത്തിയ ഏഴാമത്തെ ദിവസമാണ് ചിത്രത്തിന്റെ ഈ വമ്പൻ നേട്ടം. ഇതിനോടൊപ്പം തന്നെ വമ്പൻ ഹിറ്റിലേക്ക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്കുള്ള കുതിപ്പിലാണ്. 210 കോടിയാണ് ആദ്യം ഒരാഴ്ചക്കുള്ളിൽ സിനിമ നേടിയെടുത്തത്. നിർമ്മാതാക്കൾ തന്നെയാണ് ഈ സന്തോഷ വാർത്ത ഏവരെയും അറിയിച്ചത്.

തമിഴ് പതിപ്പിനോടൊപ്പം തെലുങ്ക് പതിപ്പും റിലീസ് ആയതിനു ശേഷം ഈ കലക്ഷൻ നേട്ടം വളരെ വേഗം കുതിക്കുകയായിരുന്നു. തെലുങ്ക് നാടുകളിൽ നിന്ന് 200 കോടിയാണ് വാരിസ് നേടിയെടുത്തത് അതേ സമയം ഹിന്ദി റീമേക്കിൽ നിന്നും ഏകദേശം അഞ്ചു കോടിയോളം രൂപ സ്വന്തമാക്കി. ആദ്യ അഞ്ച് ദിവസങ്ങളിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം നേടാൻ സിനിമയ്ക്ക് സാധിച്ചുഇതിൽ 65 കോടിയോളം രൂപ തമിഴ്നാട്ടിൽ നിന്നും മാത്രമായി നേടിയെടുത്തതാണ്. ആന്ധ്രപ്രദേശ് തെലുങ്കാന കർണാടക കേരള,റസ്റ്റ് ഓഫ് ഇന്ത്യ സ്ഥലങ്ങളിൽ നിന്നായി ഏകദേശം 35 ഓളം കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

വിജയിയുടെ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചു കൊണ്ടാണ് ചിത്രത്തിന് ഇത്രയേറെ പിന്തുണ ലഭിച്ചത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വലിയ ആഘോഷപൂർവ്വം ആയിരുന്നു വാരിസ് എത്തിയത്. ഒരു ഫാമിലി എന്റർടൈനർ എന്ന രീതിയിൽ എത്തിയ സിനിമ സമ്മിശ്ര അഭിപ്രായമായിരുന്നു നേടിയെടുത്തത്. എന്നാൽ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ സിനിമ വലിയൊരു വിജയം ആണ് എന്ന് ഉറപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായി വിജയിയുടെ ബീസ്റ്റ് നേടിയെടുത്ത കലക്ഷൻ ആണ് ഇപ്പോൾ വാരിസ് തകർത്തത്. അത്രയേറെ വലിയ വിജയം ആയിരുന്നു ബീസ്റ്റ് നേടിയെടുത്തത്. ഈ വിജയത്തെ തകർത്തടിച്ചാണ് പുതിയ സിനിമയായ വാരിസ് കലക്ഷൻ റെക്കോർഡിൽ മുൻപന്തിയിലേക്ക് എത്തിയത്.