ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്
1 min read

ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്

ദളപതി വിജയ്‌ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാരിസ് ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ യുകെയിലും ഇന്ത്യയിലെ മറ്റ് നിരവധി വിപണികളിലും റെക്കോർഡുകൾ  തീർത്തു മുന്നേറുകയാണ്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ വാരിസ് നേടിയിരിക്കുന്ന കളക്ഷൻ യുകെയിലെ ഇതുവരെ ഉണ്ടായിരുന്ന ബീസ്റ്റിന്റെ ലൈഫ് ടൈം കളക്ഷനെ തകർത്തു കൊണ്ട് മുന്നേറുകയാണ് . വിജയ്‌യുടെ സിനിമ ജീവിതത്തിലെ  ഏറ്റവും മികച്ച കരിയർ ഓപ്പണിംഗ് ചിത്രമായിരുന്നു ബീസ്റ്റ്. 

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് ജനുവരി 11നായിരുന്നു ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ വാരിസ് തിയേറ്ററുകളിൽ എത്തിയത്. അജിത് കുമാറിന്റെ ത്രില്ലർ ചിത്രം തുനിവുമൊത്തായിരുന്നു വാരിസ്  ബോക്‌സ് ഓഫീസിൽ ഏറ്റു മുട്ടിയത് . ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ബീസ്റ്റ് വിജയിയുടെ യുകെയിലെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു . ഇപ്പോഴിതാ വാരിസു ഇതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷനും മറി കടന്ന് ബോക്‌സ് ഓഫീസിൽ വാഴുകയാണ്.  വിജയുടെ ആരാധകർക്ക് ഇത് ആഘോഷിക്കാനുള്ള മുഹൂർത്തം തന്നെയാണ് കാരണം തല അജിത്തിന്റെ ചിത്രത്തിന്റെ കൂടെ റിലീസ് ചെയ്തിട്ട് ഇത്രയേറെ വിജയം നേടിയെടുക്കാൻ കഴിഞ്ഞു എങ്കിൽ അത് വലിയ കാര്യം തന്നെയാണ്.

തമിഴിൽ മാത്രമല്ല ചിത്രം റിലീസ് ചെയ്തത് തെലുങ്കിൽ വാരസുഡു എന്ന പേരിലും ഹിന്ദിയിലും വാരിസു എന്ന പേരിലും ചിത്രം റിലീസ് ചെയ്തിരുന്നു.   തെലുങ്കിലും ഹിന്ദിയിലും ചിത്രം മികച്ച കളക്ഷൻ തന്നെ നേടിയെടുത്തിട്ടുണ്ട് . ചിത്രത്തിന്റെ സംവിധാകയകൻ വംശി പൈടിപ്പള്ളിയാണ്.  ഫാമിലി എന്റർടെയ്‌നറായ ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്  നിർമ്മിച്ചത്. ദളപതി വിജയ്, രശ്മിക മന്ദാന, പ്രകാശ് രാജ്, ശരത്കുമാർ, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു തുടങ്ങിയ വലിയ താരനിരതമ്യം ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീതം. തിയേറ്ററിൽ ഹൗസ് ഫുൾ ഷോയും ആയി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.