“ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് അഭിനയിക്കുമ്പോഴാണ് പണം കിട്ടുമ്പോഴല്ല” : മമ്മൂട്ടി
1 min read

“ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് അഭിനയിക്കുമ്പോഴാണ് പണം കിട്ടുമ്പോഴല്ല” : മമ്മൂട്ടി

മലയാള സിനിമയ്ക്ക് കിട്ടിയ അഭിമാനം തന്നെയാണ് മമ്മൂട്ടി എന്ന നടൻ. പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭരായ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞാൽ ആർക്കും എതിർത്തു പറയാൻ കഴിയില്ല . മലയാള സിനിമയിൽ  മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഉള്ളിൽ തന്നെ നിൽക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ  വിജയം തന്നെയാണ്. അഭിനയിച്ച കഥാപാത്രങ്ങളിൽ എല്ലാം വ്യത്യസ്തത കൊണ്ടു വരാനാണ് എപ്പോഴും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് സാധിച്ചു.

ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ചർച്ച ആകുന്നത്.  മലയാള സിനിമയെ വാനോളം ഉയർത്തിയ മമ്മൂട്ടി എന്ന നടന് സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സിനിമാ മേഖലയിൽ ഒന്നടങ്കം സംസാര വിഷയമാക്കിയിരികുന്നത്. 
ഭൂതക്കണ്ണാടി, തനിയാവര്‍ത്തനം പോലുള്ള സിനിമകള്‍ ഞാന്‍ ഒരിക്കലും തള്ളിക്കളയാറില്ല എന്നും . അത്തരം കഥാപാത്രങ്ങള്‍ ഫ്രീയായിട്ട് അഭിനയിക്കാന്‍ ഇപ്പോഴും തയ്യാറാണ്. കൂടാതെ എനിക്ക് ഏറ്റവും സന്തോഷം കിട്ടുന്നത് അഭിനയിക്കുമ്പോഴാണ്, അല്ലാതെ പൈസ കിട്ടുമ്പോഴല്ല. എന്നാണ് മമ്മൂട്ടി പറഞ്ഞത്. സിനിമ എന്നത് തനിക്ക് എത്രത്തോളം വലുതാണ് എന്ന് ഏതാനും വാക്കുകളിലൂടെ മമ്മൂട്ടി ആരാധകർക്കും മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു നടൻ എന്ന നിലയിൽ ഇപ്പോഴും തന്റെ സിനിമകളിൽ വ്യത്യസ്തത കൊണ്ടു വരികയാണ് മമ്മൂട്ടി.

എല്ലാ ചിത്രങ്ങളിലും പണം വാങ്ങി അഭിനയിക്കുന്ന നടന്മാരിൽ നിന്നെ വ്യത്യസ്തമായി തനിക്ക് വരുന്ന അവസരങ്ങളിൽ നിന്ന് പണം വാങ്ങാതെയും സിനിമകൾ തിരഞ്ഞെടുക്കുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അവസരങ്ങൾക്ക് വേണ്ടി മാത്രമല്ല നല്ല ചിത്രങ്ങളുടെ ഭാഗമാകാനും മമ്മൂട്ടി എന്ന നടൻ ഇപ്പോഴും ശ്രമിക്കാറുണ്ട്. നവാഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെയാണ്. തന്നിലെ നടനെ ആകർഷിക്കുന്ന ഒരു കഥാപാത്രത്തെയും വിട്ടുകൊടുക്കാൻ മമ്മൂട്ടിയെന്ന നടൻ സമ്മതിക്കാറില്ല. അഭിനയം ഇപ്പോഴും മമ്മൂട്ടിയിൽ ഒരു ഭ്രമം തന്നെയാണ്. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി മമ്മൂട്ടിയുടെതായ് തീയറ്ററിൽ എത്താൻ ഒരുങ്ങുന്ന സിനിമ.