വരുന്ന ജൂലൈ 10 മുതൽ മമ്മൂട്ടി ബി ഉണ്ണികൃഷ്ണനൊപ്പം! കിടിലൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുങ്ങുന്നു
പോലീസ് വേഷത്തിൽ വന്ന് നിരവധി ഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽക്കൂടി പോലീസ് യൂണിഫോം അണിയാൻ പോവുകയാണ്. 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 10ന് ആരംഭിക്കും. നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യുന്നത് . ഭീഷ്മപർവ്വം, പുഴു, സിബിഐ 5 തുടങ്ങി അടുപ്പിച്ച് നല്ല സിനിമകളുടെ ഭാഗമാവുകയാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതുമാണ്. […]
മമ്മൂട്ടിയുടെ പുതിയ അവതാരം റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി! ; പ്രേക്ഷകർക്കായി സർപ്രൈസുകൾ ഒരുപാട്
സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം നിസ്സാം ബഷീർ അണിയിച്ചൊരുക്കുന്ന ത്രില്ലർ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മമ്മൂട്ടി ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. […]
’90കളിലെ മോഹന്‍ലാലിനെ പോലെ ഇന്ന് ഒരു യൂത്തന്‍ പോലും മലയാളത്തില്‍ ഇല്ല’ എന്ന് ഒമര്‍ ലുലു
മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. 2016ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും ഒമര്‍ ലുലു സംവിധാനം ചെയ്തു. ഇപ്പോള്‍ ഒമര്‍ ലുലു മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തൊണ്ണൂറുകളില്‍ ചെയ്തതു പോലെയുള്ള വിഭിന്ന വേഷങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള ഒരു യുവനടന്‍ പോലും മലയാള സിനിമയില്‍ […]
മലയാളികൾ കൂടുതൽ കാണുന്നത് മോഹൻലാൽ സിനിമകൾ! ;മറ്റു സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നതിന് കാരണമറിയാം
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പ്രതീക്ഷിക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് ആയിരിക്കും. എന്നാൽ ഇവർ കൂടുതലും അഭിനയിക്കുന്നത് വമ്പൻ സിനിമകളിലാണ്. ഇപ്പോഴിതാ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഇതിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ചെറിയ ബഡ്ജറ്റിൽ ഉള്ള സിനിമകൾ സിനിമ ആസ്വാദകർ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ അത് അത് സിനിമയോടുള്ള അവഗണനയാകുന്നത് തീയറ്ററിലെ കലക്ഷനിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. സുരേഷ് കുമാറിന്റെതായി തിയേറ്ററിലെത്തിയ അടുത്ത കാലത്ത് ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് വാശി എന്നാൽ സിനിമയെ […]
കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആ ക്വാളിറ്റി പൃഥ്വിരാജിലും കാണാം!
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’ എന്ന സിനിമ പറയുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പൃഥ്വിരാജ് ആണ് യഥാർത്ഥത്തിൽ കടുവ എന്നും എന്നാൽ അതേ സമയം തന്നെ സിനിമയിൽ വില്ലനായി എത്തുന്ന വിവേക് ഒബ്രോയ് കടുവയുടെ ശൗര്യം തോൽപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് എന്നുമാണ് ഷാജി കൈലാസിന്റെ അഭിപ്രായം. സിനിമ യഥാർത്ഥത്തിൽ രണ്ട് കടുവകൾ […]
ആരാധകരെ കോരിതരിപ്പിക്കാൻ മലയാളത്തിലെ വമ്പന്‍ ഹൈപ്പ് സിനിമകളുമായി സൂപ്പർ – മെഗാതാരങ്ങൾ എത്തുന്നു!
ബോളിവുഡ് സിനിമകളെ വെല്ലുന്ന സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യ ഒട്ടാകെ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയുടെ പ്രതീക്ഷ മുഴുവന്‍ ഇറങ്ങാനിരിക്കുന്ന ഈ വമ്പന്‍ ചിത്രങ്ങളിലാണ്. വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയാണ് ഇവയില്‍ ആദ്യം പുറത്തിറങ്ങുക. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കടുവ ജൂലൈ 7 ന് പുറത്തിറങ്ങും. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും അണിറപ്രവര്‍ത്തകരും നടത്തിവരുന്നത്. ദുബായില്‍ ആകാശത്ത് സിനിമയുടെ ഡ്രോണ്‍ പ്രദര്‍ശനം […]
സൂപ്പർ മെഗാ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം! ലിസ്റ്റ് ഇങ്ങനെ
ജൂലൈ മാസം ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടിക തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ്, ഹോളിവുഡ്, സൗത്ത് ഇന്ത്യൻ സിനിമകളുടെ വലിയ കലക്ഷൻ തന്നെയാണ് ഈ മാസം ആരാധകരിലേക്ക് എത്തുന്നത്. അവയിൽ ഒടിടി റിലീസിനായി നേരിട്ട് എത്തുന്ന ചിത്രങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയം നേടിയ സിനിമകളും ഉണ്ട്. ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, വൂട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ബോളിവുഡ് ചിത്രമായ ധാക്കഡ്, സാമ്രാട്ട് പൃഥ്വിരാജ്, ഗുഡ്‌ലക്ക് ജെറി എന്നിവയ്‌ക്കൊപ്പം വിക്രം, മേജര്‍ തുടങ്ങിയ സിനിമകളും റിലീസിനായി […]
ഇതിഹാസങ്ങൾ ഒന്നിക്കുന്നു… സകലമാന ബോക്സ്ഓഫീസ് റെക്കോർഡുകളും ഇനി ഇവരുടെ കാൽച്ചുവട്ടിലാകും
ഇന്ത്യൻ സിനിമാലോകത്തിന് സ്വപ്നതുല്യമായ ഒരു മഹാസംഭവമാണ് നടക്കാൻ പോകുന്നത്. താര സിംഹാസനങ്ങൾ അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. മെഗാസ്റ്റാർ മമ്മൂട്ടിയും ഉലകനായകൻ കമലഹാസനും ആണ് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. ആരാധകർക്ക് മാത്രമല്ല സിനിമാലോകത്തിന് ഉൾപ്പെടെ വലിയ പ്രതീക്ഷയാണ് ഈ വിവരം നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ബോക്സ് ഓഫീസ് ഇളക്കിമറിച്ച കമലഹാസൻ ഇപ്പോൾ ന്യൂജനറേഷനും പ്രിയപ്പെട്ടവനായി കഴിഞ്ഞു. അത്രയേറെ പോസിറ്റീവ് റിപ്പോർട്ടുകളാണ് വിക്രം […]
മെമ്മറീസിന് രണ്ടാം ഭാഗം?പൃഥ്വിരാജ് – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും!
മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നില്‍ക്കുന്ന പ്രശസ്ത സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മെമ്മറീസ്, മൈ ബോസ്, മമ്മി & മി, ദൃശ്യം, ട്വല്‍ത്ത് മാന്‍ തുടങ്ങി അദ്ദേഹം ഒട്ടേറെ സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ദൃശ്യം അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു സിനിമയാണ് മെമ്മറീസ്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരുന്നു. പൃഥ്വിരാജ്, മേഘ്‌ന രാജ്, നെടുമുടി വേണു, മിയ, […]
100 കോടി നേടി റെക്കോർഡ് കുറിച്ച ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും നിവിൻ – റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! പേര് പുറത്ത്
മലയാള സിനിമ ലോകത്തെ മുൻനിര സംവിധായകരിൽ ഒരാളായ റോഷൻ ആൻഡ്രൂസ് ഏറ്റവും പുതിയ സിനിമയുടെ അപ്ഡേഷനുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമായ നിവിൻപോളിയാണ് റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായകൻ. എന്നാൽ സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ഇതുവരെ ആരാധകർ അറിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ പേര് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. സാറ്റർഡേ നൈറ്റ്സ് എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയുടെ ഒഫീഷ്യൽ അനൗൺസ്മെന്റ് […]