100 കോടി നേടി റെക്കോർഡ് കുറിച്ച ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും നിവിൻ – റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! പേര് പുറത്ത്
1 min read

100 കോടി നേടി റെക്കോർഡ് കുറിച്ച ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും നിവിൻ – റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! പേര് പുറത്ത്

മലയാള സിനിമ ലോകത്തെ മുൻനിര സംവിധായകരിൽ ഒരാളായ റോഷൻ ആൻഡ്രൂസ് ഏറ്റവും പുതിയ സിനിമയുടെ അപ്ഡേഷനുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമായ നിവിൻപോളിയാണ് റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായകൻ. എന്നാൽ  സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ഇതുവരെ ആരാധകർ അറിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ പേര് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. സാറ്റർഡേ നൈറ്റ്സ് എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയുടെ ഒഫീഷ്യൽ അനൗൺസ്മെന്റ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുമ്പോൾ മലയാളത്തിൽ ഒരു മികച്ച ചിത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനോടകം തന്നെ സിനിമയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. ഒരു കംപ്ലീറ്റ് എന്റർടൈനർ സിനിമയായിരിക്കും ചിത്രമെന്നാണ് അറിയാൻ കഴിയുന്നത്. ഹിറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിൻ പോളി റോഷൻ ആൻഡ്രൂസ് ഒന്നിച്ചെത്തുന്ന സിനിമയായിരിക്കും  സാറ്റർഡേ നൈറ്റ്. അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളായ  സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.  പുതുമുഖമായ മാളവിക ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

റോഷൻ ആൻഡ്രൂസ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട് ചിത്രത്തിൽ ദുൽഖർ സൽമാൻ ആയിരുന്നു നായകൻ.   ഉദയനാണ് താരം എന്ന സിനിമയിലൂടെ സംവിധായകൻ കുപ്പായമണിഞ്ഞ റോഷൻ ആൻഡ്രൂസ് മലയാളത്തിലെ പ്രമുഖ സിനിമകൾ സംവിധാനം ചെയ്ത കൈയടി നേടിയ സംവിധായകനാണ്. നിവിൻ പോളിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ  രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈനിന്റെ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട് തുടങ്ങിയ സിനിമകളാണ്. വരും ദിവസങ്ങളിൽ സിനിമയുടെ അപ്ഡേഷനുകൾ വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രം എത്തുമെന്ന് ആകാംക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ.