ആരാധകരെ കോരിതരിപ്പിക്കാൻ മലയാളത്തിലെ വമ്പന്‍ ഹൈപ്പ് സിനിമകളുമായി സൂപ്പർ – മെഗാതാരങ്ങൾ എത്തുന്നു!
1 min read

ആരാധകരെ കോരിതരിപ്പിക്കാൻ മലയാളത്തിലെ വമ്പന്‍ ഹൈപ്പ് സിനിമകളുമായി സൂപ്പർ – മെഗാതാരങ്ങൾ എത്തുന്നു!

ബോളിവുഡ് സിനിമകളെ വെല്ലുന്ന സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യ ഒട്ടാകെ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയുടെ പ്രതീക്ഷ മുഴുവന്‍ ഇറങ്ങാനിരിക്കുന്ന ഈ വമ്പന്‍ ചിത്രങ്ങളിലാണ്. വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയാണ് ഇവയില്‍ ആദ്യം പുറത്തിറങ്ങുക. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കടുവ ജൂലൈ 7 ന് പുറത്തിറങ്ങും. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും അണിറപ്രവര്‍ത്തകരും നടത്തിവരുന്നത്. ദുബായില്‍ ആകാശത്ത് സിനിമയുടെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയിരിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് സിനിമയുടെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവുമൊക്കെ ആകാശത്ത് തെളിയിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു സിനിമയുടെ പ്രമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്.

 

കടുവക്ക് പിന്നാലെ മലയാള സിനിമ രാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പുത്തന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യാന്നുമെന്നാണ് പുതിയ വാര്‍ത്ത. മോഹന്‍ലാലിനെ നായകനാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ‘മോണ്‍സ്റ്ററില്‍’ മോഹന്‍ലാല്‍ എത്തുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അതുപോലെ മോണ്‍സ്റ്റര്‍ ഒടിടിയില്‍ ആണോ, തിയേറ്ററില്‍ ആണോ റിലീസ് ആകുക എന്നതും അറിയാനുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം, വൈശാഖും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ വന്‍ വിജയം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്. എന്തായാലും ഈ ഓണം സിനിമാ പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരിക്കും. അതുപോലെ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് റിലീസിന് വേണ്ടി കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇത് ഒരു ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഒക്കെ ആരാധകരെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്. മമ്മൂട്ടി വ്യത്യസ്ത രൂപത്തിലാണ് ചിത്രത്തിലെത്തുന്നത്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അതുകൊണ്ട് തന്നെ ഈ ഓണം ആഘോഷിക്കാന്‍ നമ്മുടെ കൂടെ മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.