മമ്മൂട്ടിയുടെ പുതിയ അവതാരം റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി! ; പ്രേക്ഷകർക്കായി സർപ്രൈസുകൾ ഒരുപാട്
1 min read

മമ്മൂട്ടിയുടെ പുതിയ അവതാരം റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി! ; പ്രേക്ഷകർക്കായി സർപ്രൈസുകൾ ഒരുപാട്

സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി.  കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം നിസ്സാം ബഷീർ അണിയിച്ചൊരുക്കുന്ന ത്രില്ലർ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.  മമ്മൂട്ടി ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ  ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. അതിഥി താരമായി ആസിഫ് അലിയും എത്തുന്നു എന്ന വാർത്തയും ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.  അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ  തിരക്കഥയൊരുക്കിയ  സമീർ അബ്ദുൾ ആണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് കിരൺ ദാസ്, ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷ, സംഗീതം നൽകിയിരിക്കുന്നത്  മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, സിനിമയുടെ  പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് റോണക്സ് സേവ്യർ ആൻഡ് എസ്സ്. ജോർജ് , കോസ്റ്റ്യൂം  സമീറ സനീഷ്. സിനിമയുടെ ആദ്യ പോസ്റ്റർ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു മമ്മൂക്കയെ ആണോ അത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ പോലും ഉയർത്താൻ തക്ക വിധത്തിലുള്ള മാസ്മരികമായ പോസ്റ്റർ ആയിരുന്നു ആദ്യംതന്നെ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്. മമ്മൂക്കയുടെ ഒരു കിടിലൻ പെർഫോമൻസ് കാണാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം ഇരിക്കുന്നത്.

ആദ്യ സിനിമ തന്നെ വലിയ വിജയം തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞ സംവിധായകന്റെ സംരംഭത്തിൽ മമ്മൂക്ക പ്രധാന കഥാപാത്രമായി എത്തുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും മമ്മൂട്ടി ആരാധകരും മലയാളസിനിമ പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. വരുംദിവസങ്ങളിൽ സിനിമയുടെ കൂടുതൽ വിശദ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധക ലോകം