സൂപ്പർ മെഗാ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം! ലിസ്റ്റ് ഇങ്ങനെ
1 min read

സൂപ്പർ മെഗാ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം! ലിസ്റ്റ് ഇങ്ങനെ

ജൂലൈ മാസം ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടിക തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  ബോളിവുഡ്, ഹോളിവുഡ്, സൗത്ത് ഇന്ത്യൻ സിനിമകളുടെ വലിയ കലക്ഷൻ തന്നെയാണ് ഈ മാസം ആരാധകരിലേക്ക് എത്തുന്നത്. അവയിൽ ഒടിടി റിലീസിനായി നേരിട്ട് എത്തുന്ന ചിത്രങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയം നേടിയ സിനിമകളും ഉണ്ട്. ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, വൂട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ബോളിവുഡ് ചിത്രമായ ധാക്കഡ്, സാമ്രാട്ട് പൃഥ്വിരാജ്, ഗുഡ്‌ലക്ക് ജെറി എന്നിവയ്‌ക്കൊപ്പം വിക്രം, മേജര്‍ തുടങ്ങിയ സിനിമകളും റിലീസിനായി എത്തുന്നുണ്ട്.  മൂണ്‍ഫാള്‍, ഗ്രേ മാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളും ആരാധകർക്ക് ഇനി ഒടിടിയിലൂടെ കാണാം.

തീയേറ്ററിലെ വലിയ പരാജയം ചിത്രമായ ധാക്കഡ്  ജൂലൈ ഒന്ന് മുതല്‍ സീ 5ലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്. സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്ന കഥയുടെ അടിസ്ഥാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ കങ്കണ റണാവത് ആണ് നായിക.  മെയ് മാസത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല.

സാമ്രാട്ട് പൃഥ്വിരാജ്

ചരിത്രപ്രധാനമായ പൃഥ്വിരാജ് ചൗഹാന്റെ  ജീവിതചിത്രം ആയ സാമ്രാട്ട് പൃഥ്വിരാജ് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആണ് ചിത്രം എത്തുന്നത് ബോക്സോഫീസിൽ വലിയ വിജയം ഉണ്ടാക്കാൻ ചിത്രത്തിനു സാധിച്ചിരുന്നില്ല.  200 കോടി ബജറ്റിൽ ചിത്രീകരിച്ച സിനിമയ്ക്ക് തീയേറ്ററിൽ നിന്നും 70 കോടിയോളം രൂപ മാത്രമാണ് ലഭിച്ചത്. 90 കോടിയിൽ താഴെ മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും സിനിമയുടെ കളക്ഷൻ. നിന്നും 70 കോടിയോളം രൂപ മാത്രമാണ് ലഭിച്ചത്. 90 കോടിയിൽ താഴെ മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും സിനിമയുടെ കളക്ഷൻ.

ഗുഡ്‌ലക്ക് ജെറി

ജൂലൈ 29ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ചിത്രമാണ് ഗുഡ് ലക്ക് ജെറി. സിദ്ധാർത്ഥൻ കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാൻവി കപൂർ ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിക്രം

തീയറ്ററുകളെ ഇളക്കിമറിച്ച് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്. മെയ് മൂന്നിന് തീയേറ്ററുകൾ അടക്കി വാഴാൻ തുടങ്ങിയ സിനിമ ഇതിനോടകംതന്നെ 500 കോടിക്ക് മുകളിൽ ഇലക്ഷൻ നേടിക്കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.  കമലഹാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ വിജയ് സേതുപതി ഫഹദ് ഫാസിൽ സൂര്യ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മേജര്‍

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ജീവിതകഥയെ ആസ്പദമാക്കി അതിവി ശേഷ് സംവിധാനം ചെയ്ത മേജർ എന്ന സിനിമയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 3ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ആരാധകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നത്. ആഗോളതലത്തിൽ 62 കോടി കളക്ട് ചെയ്യാൻ സിനിമയ്ക്ക് ഇതിനോടകംതന്നെ സാധിച്ചിട്ടുണ്ട്.

മൂണ്‍ഫാള്‍

സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ റോളണ്ട് എമെറിച്ചിന്റെ മൂണ്‍ഫാള്‍ ജൂലൈ 1 ന് ലൈന്‍ഗേറ്റ് പ്ലേയില്‍ റിലീസ് ചെയ്യും. ഫെബ്രുവരി നാലിന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഒരു നിഗൂഢ ശക്തി ഭൂമിയുടെ ഭ്രമണ പദത്തിൽ നിന്നും ചന്ദ്രന്റെ താനം മാറ്റുന്നതും അതുമായി ബന്ധപ്പെട്ട പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ദി ഗ്രേ മാന്‍

ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ദി ഗ്രേ മാൻ എന്ന സിനിമ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ‘ദി ഗ്രേ മാന്‍’. തമിഴ് സൂപ്പർ സ്റ്റാർ ആയ ധനുഷ് ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ ക്രിസ് ഇവാന്‍സും റയാന്‍ ഗോസ്ലിങ്ങും ചിത്രത്തിൽ  പ്രധാന വേഷത്തിലെത്തുന്നു. നെറ്റ് നിർമ്മിച്ച ഏറ്റവും ചിലവേറിയ ചിത്രമാണ് ഇത്.