21 Jan, 2025
1 min read

സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാല്‍ വീണ്ടും..!! പ്രഖ്യാപനം ഉടൻ

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാലാണ് എന്ന റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകും. അതിനാല്‍ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. […]

1 min read

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം […]

1 min read

സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു: ഈ കൂടിച്ചേരൽ ഒൻപത് വർഷങ്ങൾക്ക് ശേഷം

നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കിയുള്ളതാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞത്. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളിൽ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന […]

1 min read

“മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു”

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ലിജോ ജോസ് ആദ്യമായി സംവിധായകനും ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ എത്തിയപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഹൗസ് ഫുള്ളായാണ് ചിത്രം പല തിയറ്ററിലും പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമ മികച്ച ആസ്വാദന അനുഭവമാണ് നൽകിയെന്ന് പറയുന്നതോടൊപ്പം ഐഎഫ്എഫ്കെ വിഭാഗത്തിൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ […]

1 min read

‘എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്’ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. അടുത്തകാലത്ത് വിത്യസ്തമായ കഥാപാത്രങ്ങളുമായെത്തി മലയാളികളെ അമ്പരപ്പിക്കുകയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി. പുതിയ രൂപത്തിലും ഭാവത്തിലും സ്‌ക്രീനില്‍ അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തുടക്കം മുതലെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എത്ര […]

1 min read

സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ നീതി കൊടുങ്ങല്ലൂരിന് വീട് ; തറക്കല്ലിട്ട് സത്യന്‍ അന്തിക്കാട്

മനുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുകയും പ്രവൃത്തിക്കുകയും അതിനുവേണ്ടി സ്വന്തം കീശയില്‍നിന്ന് പണം ചെലവാക്കാന്‍ യാതൊരു മടിയും കാട്ടാത്ത തികഞ്ഞ മനുഷ്യസ്നേഹിയാണ് മലയാളികളുടെ സ്വന്തം സുരേഷ്ഗോപി. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. താരം സിനിമ രംഗത്തും പുറത്തുമുള്ള നിരവധിപേരെയാണ് സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതില്‍ ചിലത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്. മലയാളവും തമിഴുമടക്കം മൂന്നൂറില്‍പ്പരം […]

1 min read

‘പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍’ ; സത്യന്‍ അന്തിക്കാട്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനേയും ജയറാമിനേയുമെല്ലം തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നടിമാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അഖില്‍ സത്യനും സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. അഖില്‍ സത്യന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ചിത്രത്തിന്റെ […]

1 min read

കണ്ണ്, മുഖം, കൈ വിരൽ അങ്ങിനെ എല്ലാം മോഹൻലാലിനെ പോലെ അഭിനയിക്കുന്ന പുതുതലമുറയിലെ നടൻ.. ; സത്യൻ അന്തിക്കാട് പറയുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. ഏറ്റവുമൊടുവില്‍ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെയാണ് സംവിധാന ജീവിതം അദ്ദേഹം ആരംഭിച്ചത്. ഇപ്പോഴിതാ താര പുത്രന്മാരെ കുറിച്ചും അതുപോലെ യുവ നടന്‍മാരെ കുറിച്ചും അഭിപ്രായം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. […]

1 min read

‘ആദ്യമായി ഒരു നടന് വേണ്ടി സിനിമയെടുത്തു, ആ തീരുമാനത്തിന് പിന്നില്‍ മമ്മൂട്ടിയുടെ വാശി’ ; സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു

മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമും മീരാ ജാസ്മിനും ഒന്നിച്ച മകള്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. മകള്‍ എന്ന സിനിമയിലൂടെ വീണ്ടും സത്യന്‍ അന്തിക്കാട് ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് സിനിമ കൂടിയായിരുന്നു മകള്‍. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് അദ്ദേഹം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് […]

1 min read

“ആൾമാറാട്ടത്തിലൂടെ ആളുകളെ പറ്റിക്കുന്നയാളാണ് മോഹൻലാൽ”; അനുഭവം തുറന്നുപറഞ്ഞു സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജീവിതത്തിലുണ്ടാകുന്ന പല വിഷമഘട്ടങ്ങളേയും നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യേകത കൂടി അദ്ദേഹത്തിന് ഉണ്ട്. സംവിധാനത്തിനുപുറമേ കുറേ സിനിമകള്‍ക്ക് അദ്ദേഹം കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഗാനരചനാരംഗത്തും സത്യന്‍ അന്തിക്കാട് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. സിനിമാപ്രേമികളുടെ ശ്രദ്ധ ക്ഷണിക്കുന്ന സംവിധായകന്‍- നടന്‍ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ […]