‘എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്’ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്
1 min read

‘എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്’ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ്
നന്‍പകല്‍ നേരത്ത് മയക്കം. അടുത്തകാലത്ത് വിത്യസ്തമായ കഥാപാത്രങ്ങളുമായെത്തി മലയാളികളെ അമ്പരപ്പിക്കുകയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി. പുതിയ രൂപത്തിലും ഭാവത്തിലും സ്‌ക്രീനില്‍ അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തുടക്കം മുതലെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Nanpakal Nerathu Mayakkam Movie Review: A Lijo-world with a Mammootty  awesomeness

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചുവെന്നും സംവിധായകന്‍ കുറിച്ചു.

Director Sathyan Anthikad lauds Nanpakal Nerathu Mayakkam- Cinema express

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. പണ്ട് ‘മഴവില്‍ക്കാവടി’യുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവന്‍ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്‌നേഹം’, എന്നാണ് സത്യന്‍ അന്തിക്കാട് നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് പറഞ്ഞത്.

Nanpakal Nerathu Mayakkam gets a release date; Mammootty and Lijo Jose  Pellissery to team up again | PINKVILLA

ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജനുവരി 19നാണ് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.