കണ്ണ്, മുഖം, കൈ വിരൽ അങ്ങിനെ എല്ലാം മോഹൻലാലിനെ പോലെ അഭിനയിക്കുന്ന പുതുതലമുറയിലെ നടൻ.. ; സത്യൻ അന്തിക്കാട് പറയുന്നു
1 min read

കണ്ണ്, മുഖം, കൈ വിരൽ അങ്ങിനെ എല്ലാം മോഹൻലാലിനെ പോലെ അഭിനയിക്കുന്ന പുതുതലമുറയിലെ നടൻ.. ; സത്യൻ അന്തിക്കാട് പറയുന്നു

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. ഏറ്റവുമൊടുവില്‍ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെയാണ് സംവിധാന ജീവിതം അദ്ദേഹം ആരംഭിച്ചത്.

ഇപ്പോഴിതാ താര പുത്രന്മാരെ കുറിച്ചും അതുപോലെ യുവ നടന്‍മാരെ കുറിച്ചും അഭിപ്രായം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നീ നടന്മാരെക്കുറിച്ചാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ ഈ നടന്മാരില്‍ ചിലരുമായി ഒരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹവും സത്യന്‍ അന്തിക്കാട് പങ്കുവെച്ചിട്ടുണ്ട്. പ്രണവിനെക്കുറിച്ച് പറയുന്നത് അവന്‍ ഇപ്പോഴും ഒരു കുട്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ആര്‍ക്കും മുഖം നല്‍കാതെ നടക്കുന്ന ആളാണ് പ്രണവ്. എന്റെ മകന്‍ അഖില്‍ പറഞ്ഞിട്ടുണ്ട് അവന്റെ മനസില്‍ അപ്പുവിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ സബ്ജക്ട് ഉണ്ടെന്ന്. എന്നാല്‍ പ്രണവ് ആണെങ്കില്‍ സിനിമക്കാര്‍ ആരെങ്കിലും വരുന്നത് കണ്ടാല്‍ ഓടി ഒളിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ പറയുന്നത് അവനെ എങ്ങനെയെങ്കിലും പിടിച്ചുകൊണ്ട് വരണമെന്നാണ്. വളരെ ഇഷ്ടമാണ് പ്രണവിനെയെന്നും ക്യൂട്ടാണ് എന്നും സത്യന്‍ അന്തിക്കാട് പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ പകരക്കാരനായി ഞാന്‍ കാണുന്നത് മറ്റൊരു നടനെയാണ്. ഫഹദ് ഫാസില്‍ ആണ് മോഹന്‍ലാലിന് പകരക്കാരനായി കാണുന്ന നടന്‍. ഫാസില്‍ മലയാള സിനിമയ്ക്ക് നല്‍കിയ രണ്ട് നടന്മാര്‍ ഒന്ന് മോഹന്‍ലാലും മറ്റൊരാള്‍ ഫഹദുമാണ്. ഫഹദിന്റെ അഭിനയം മിക്കപ്പോഴും ലാലിനെ ആണ് ഓര്‍മിപ്പിക്കാറുള്ളത്. അഭിനയം എന്ന് പറഞ്ഞാല്‍ എല്ലാ ഭാഗം കൊണ്ടും, കണ്ണ്, മുഖം, കൈ, വിരല്‍ ഇതെല്ലാം കൂടി അഭിനയിക്കുന്നതാണെന്നും മോഹന്‍ലാല്‍ അങ്ങനെ ആണെന്നും മോഹന്‍ലാലിന്റെ വിരലൊക്കെ അഭിനയിക്കുമെന്നും അതുപോലെയാണ് ഫഹദുമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഫഹദ് നമ്മള്‍ കാണുന്ന ആളായിരിക്കില്ല ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍. നിമിഷ നേരംകൊണ്ടാണ് കഥാപാത്രമായി മാറാന്‍ സാധിക്കുന്ന ഒരു മാജിക്ക് ഉള്ള നടനാണ് ഫഹദെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും ക്യാമറയുടെ പിറകില്‍ നില്‍ക്കുന്ന നമ്മളെ വിസ്മയിപ്പിക്കുന്ന ആക്ടറാണ് ഫഹദ്. എന്നാല്‍ ദുല്‍ഖര്‍ ഇന്റിമസി ഫീല്‍ ചെയ്യുന്ന ആളാണെന്നും ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സീന്‍ പറഞ്ഞാല്‍ ആ സീന്‍ പഠിച്ച് ചെയ്യുമ്പോള്‍ ഭയങ്കര ഇന്റിമേറ്റാണ്. വ്യക്തിപരമായി അടുപ്പം തോന്നുന്ന നടനാണ് ദുല്‍ഖര്‍ എന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.