സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു: ഈ കൂടിച്ചേരൽ ഒൻപത് വർഷങ്ങൾക്ക് ശേഷം
1 min read

സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു: ഈ കൂടിച്ചേരൽ ഒൻപത് വർഷങ്ങൾക്ക് ശേഷം

നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കിയുള്ളതാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞത്.

പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളിൽ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാൽ മാത്രമേ തുടങ്ങാനാവൂ എന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവിൽ മോഹൻലാലിനെ നായക വേഷത്തിൽ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത്. ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ജീവിത​ഗന്ധിയായ സിനിമകൾ സംഭവിക്കാറുണ്ട്.