23 Dec, 2024
1 min read

എമ്പുരാന്‍ പണിപ്പുരയിലേക്ക്….? സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍ 

സിനിമാ പ്രേമികള്‍ ഒരു പോലെ കാത്തിരിക്കുന്ന മാസ് സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. 200 കോടി ക്ലബില്‍ ഇടംപിടിച്ച ലൂസിഫര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും അടങ്ങിയ സിനിമ നടന്‍ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും അവിസ്മരണീയമാക്കി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച മാസ് മസാല സിനിമകളിലൊന്നുമായി എമ്പുരാന്‍ മാറി. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ വില്ലന്‍ വേഷം, മഞ്ജു വാര്യരുടെയും ടൊവിനോയുടെയും സാന്നിധ്യം എന്നിവയും സിനിമയുടെ മാറ്റ് കൂട്ടി. 2019 […]

1 min read

‘വില്ലന്‍ റോളുകളില്‍ ഒരു പ്രത്യേക കരിസ്മയാണ് പുള്ളിയ്ക്ക്’ ; പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് കുറിപ്പ്

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും […]

1 min read

“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”

  മലയാള സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ രണ്ട് പേരാണ് പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ സുകുമാരന്റെ രണ്ട് മക്കളാണ് ഇരുവർ. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചോണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാനം സിനിമയായ ലൂസിഫർ വലിയ രീതിയിലുള്ള വിജയമായിരുന്നു നേടിയിരുന്നത്. മോളിവുഡിലെ താരരാജാവായ മോഹൻലാലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. ആരാധകർ എമ്പുരാനു വേണ്ടി ഏറെ കാത്തിരിപ്പിലാണ്. ഒരു […]

1 min read

ആഗോള റിലീസിന് പ്രഭാസിന്റെ “സലാര്‍” ; ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പിലും ഒരുങ്ങുന്നു

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പ്രഭാസ് നായകനായെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ എല്ലാതന്നെ […]

1 min read

‘ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടാകും, എമ്പുരാന്‍ വേറൊരു ലെവല്‍ പടമാണ്’; ബൈജു സന്തോഷ് വെളിപ്പെടുത്തുന്നു

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. […]

1 min read

പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ് ; എന്താണ് പുതിയ തുടക്കമെന്ന് ചോദിച്ച് ആരാധകര്‍, ചിത്രം വൈറല്‍

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ കോളേജിലേക്ക് പോകേണ്ടിവന്നില്ല. പകരം മലയാള സിനിമയിലെ യങ് […]

1 min read

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാറി’ന്റെ പുതിയ അപേഡേറ്റ് പുറത്ത് വിട്ടു

മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും ഒന്നിക്കുന്ന സലാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ‘സലാറി’ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസിന്റെ നായികയാകുന്ന ശ്രുതി ഹാസന്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് ‘സലാറി’ന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ‘കെജിഎഫി’ലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഹിറ്റ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്നു എന്ന […]

1 min read

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാര്‍ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളില്‍ ; ആദ്യഭാഗം സെപ്റ്റംബറില്‍

മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിലെ പൃഥ്വിരാജും എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ എല്ലാതന്നെ സോഷ്യല്‍ മീഡിയകളില്‍ […]

1 min read

“മോഹൻലാലിന്റെ കഴിഞ്ഞ സിനിമകൾ പരാജയമായിരുന്നു എന്ന് കരുതി വരുന്ന സിനിമകൾ അങ്ങനെ ആകണമെന്നില്ല” : പൃഥ്വിരാജ്

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും യുവ നടന്മാരിൽ എന്നും ശ്രദ്ധേയനായ തീർന്ന താരമാണ് പൃഥ്വിരാജ്. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി ജനിച്ച് സിനിമയിലേക്ക് വന്ന താരപുത്രന് തുടക്കം മുതൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 2002 രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്ക് ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ പുതിയ മുഖം എന്ന താരത്തിന്റെ ചിത്രം വളരെയധികം […]

1 min read

”20 വര്‍ഷങ്ങളായി മലയാളം സിനിമയില്‍ നായക നടനായ പൃഥ്വിരാജില്‍ നിന്നും പ്രേക്ഷകന് കിട്ടേണ്ടത് ഇതല്ല”; കുറിപ്പ് വൈറലാവുന്നു

മലയാളത്തിലെ മിന്നും താരമാണ് പൃഥ്വിരാജ് ഇന്ന്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് നടന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ തന്റെ ഇരുപതാം വയസ്സിലാണ് പൃഥ്വിരാജ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നടന്‍. ഗായകനായും സംവിധായകനായും നിര്‍മ്മാതാവായും അങ്ങനെ മലയാള സിനിമയില്‍ കൈവെക്കാത്തമോഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. ലൂസിഫര്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തും ഹിറ്റ് ചിത്രങ്ങളുടെ […]