പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാറി’ന്റെ പുതിയ അപേഡേറ്റ് പുറത്ത് വിട്ടു
1 min read

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാറി’ന്റെ പുതിയ അപേഡേറ്റ് പുറത്ത് വിട്ടു

ലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും ഒന്നിക്കുന്ന സലാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ‘സലാറി’ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസിന്റെ നായികയാകുന്ന ശ്രുതി ഹാസന്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് ‘സലാറി’ന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ‘കെജിഎഫി’ലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഹിറ്റ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്നു എന്ന പ്രത്യേകതയുള്ള ‘സലാറി’ല്‍ ശ്രുതി ഹാസന്‍ ‘ആദ്യ’യെന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

പ്രശാന്ത് നീല്‍ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സലാറിന്റെ ആദ്യ ഭാഗം സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തും. എന്നാല്‍, കെജിഎഫ് പോലെ തുടരെ സലാറിന്റെ രണ്ട് ഭാഗങ്ങളും റിലീസിന് എത്തില്ല. ഒന്നാം ഭാഗം തിയറ്ററുകളില്‍ എത്തിയ ശേഷം ജൂനിയര്‍ എന്‍ടിആറുമായിട്ടുള്ള ചിത്രമായിരിക്കും പ്രശാന്ത് നീല്‍ ഒരുക്കുക. അതിന് ശേഷം മാത്രമെ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡികളില്‍ വൈറലായിരുന്നു.

പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെ. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. കന്നഡ സിനിമാ മേഖലയ്ക്ക് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യത നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളായി പ്രശാന്ത് നീല്‍ എന്ന യുവ സംവിധായകന്‍ ഒരുക്കിയ ഫ്രാഞ്ചൈസി വന്‍ ഹിറ്റായിരുന്നു. എക്കാലത്തെയും വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ കെജിഎഫ് എന്ന ചിത്രവും ഉണ്ട്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാര്‍ ആയതുകൊണ്ട് തന്നെ വന്‍ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകള്‍ക്കും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രുതി ഹാസന്‍ ആണ്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൌഡയാണ് സലാറിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. രവി ബസ്രൂര്‍ ആണ് സംഗീത സംവിധാനം.