“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”
1 min read

“എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”

 

മലയാള സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ രണ്ട് പേരാണ് പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ സുകുമാരന്റെ രണ്ട് മക്കളാണ് ഇരുവർ. എന്നാൽ പൃഥ്വിരാജ് അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചോണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാനം സിനിമയായ ലൂസിഫർ വലിയ രീതിയിലുള്ള വിജയമായിരുന്നു നേടിയിരുന്നത്. മോളിവുഡിലെ താരരാജാവായ മോഹൻലാലായിരുന്നു നായകനായി സിനിമയിൽ എത്തിയിരുന്നത്. ആരാധകർ എമ്പുരാനു വേണ്ടി ഏറെ കാത്തിരിപ്പിലാണ്.

ഒരു മികച്ച സംവിധായാകൻ എന്നതിലുപരി ഒരുപാട് നല്ല ചലച്ചിത്രങ്ങളാണ് പൃഥ്വിരാജ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. എന്നാൽ ഇന്ദ്രജിത്ത് അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു വ്യക്തിയാണ്. തന്റെ ഏത് സിനിമ എടുത്താലും ഓരോ കഥാപാത്രത്തിൽ താരം ജീവിച്ചു കാണിച്ചു തരുകയാണ്. തനിക്ക് തന്റെതായ ശൈലിയിൽ അഭിനയം പ്രകടനം കാഴ്ച്ചവെക്കുന്നത് കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്ന ചോദ്യമാണ് ഇത്രയും നല്ല പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടും എന്തുകൊണ്ട് നല്ല നല്ല അവസരങ്ങൾ തേടിയെത്തുന്നില്ല.

 

അത്തരം ഒരു ചോദ്യമായിട്ടാണ് ഒരു സിനിമപ്രേമി സിനിഫിലെ എന്ന സിനിമ ഗ്രൂപ്പിൽ ചോദിച്ചിട്ടുള്ളത്. പോസ്റ്റിന്റെ പൂർണ രൂപം കണ്ടു നോക്കാം. “നന്നായി അഭിനയിച്ചത് കൊണ്ട് മാത്രം മലയാള സിനിമയിൽ മുൻ നിര നായകന്മാർക്കൊപ്പം എത്താൻ സാധിക്കുമോ. അഭിനയം മാത്രമാണോ മാനദണ്ടം? ആണെങ്കിൽ ഇന്ദ്രജിത് പ്രിത്വിരാജി നേക്കാൾ തിരക്കുള്ള നടനാവുമായിരുന്നു നവാഗതർ ഉൾപ്പടെ ഉള്ള സംവിധായകരുടെയും തിരക്കഥകൃത്തുക്കളുടെയും രണ്ടാമത്തെ ഓപ്ഷൻ ആയി ഇന്ദ്രജിത് മാറുന്നത് എന്ത് കൊണ്ടാണ്.

 കൂട്ടത്തിൽ ഒരാളായി ഇനിയുള്ള കാലം തുടരുമോ? എൽജെപിയുടെ നായകൻ എന്ന സിനിമ ഇന്ദ്രജിത് എന്ന നടനെ നായകനായി മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?” ഇത്തരം ചോദ്യങ്ങൾക്ക് മലയാള സിനിമ പ്രേമികൾക്ക് എന്താണ് പറയാനുള്ളത്. വരും കാലങ്ങളിൽ ഇന്ദ്രജിത്തിനു ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുമോ? അഭിനയ കഴിവ് മാത്രം ഉണ്ടായാൽ സിനിമയിൽ പിടിച്ച് നിൽക്കാൻ കഴിയോ?

 

Summary : Why Indrajith Did not getting good opportunity? Do you think Malayalam cinema did no treat Indrajith properly.