ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവം; പ്രേക്ഷകരെ കുടികൂടാ ചിരിപ്പിച്ച ഈ താരം ആരാണെന്ന് അറിയാമോ?
1 min read

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവം; പ്രേക്ഷകരെ കുടികൂടാ ചിരിപ്പിച്ച ഈ താരം ആരാണെന്ന് അറിയാമോ?

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിലനിൽക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സൈബർ ലോകത്ത് അടുത്തിടയായി വളരെ വലിയ പ്രചാരം നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ മഞ്ജുപിള്ളയുടെ ചിത്രമാണ് അത്. ഒറ്റനോട്ടത്തിൽ താരത്തെ കണ്ടാൽ ആരാണെന്ന് തിരിച്ചറിയില്ല. ചിത്രത്തിന് താഴെയുള്ള ചെറിയ കുറിപ്പ് വായിക്കുമ്പോൾ മാത്രമാണ് ചിത്രത്തിൽ കാണുന്ന താരം മഞ്ജുപിള്ളയാണെന്ന് ആരാധകർക്ക് മനസ്സിലാകുന്നത്. എന്ത് തന്നെയായാലും ചെറുപ്പത്തിൽ എന്നതുപോലെ തന്നെ ഇപ്പോഴും താരം അതീവ സുന്ദരിയാണെന്നും ചുറുചുറുക്കിന് ഒന്നും യാതൊരു കുറവും ഇല്ലെന്നും നിരവധിപേർ കമൻറ് ആയി കുറയ്ക്കുന്നു. മലയാള സിനിമയിലും ടെലിവിഷൻ ലോകത്തും ഒരുപോലെ സജീവമായി നിലനിൽക്കുന്ന താരമാണ് മഞ്ജുപിള്ള.

സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ നാടകങ്ങളിൽ സജീവമായിരുന്നു താരം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പ്രശസ്ത നാടക കർത്താവായ സൂര്യ കൃഷ്ണമൂർത്തിയുടെ സ്ത്രീപർവ്വം എന്ന നാടകത്തിൽ അഭിനയിച്ചു. നാടകങ്ങളിലൂടെ സീരിയൽ രംഗത്തേക്ക് കടന്നുവന്ന താരം സത്യവും മിഥ്യയും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ചില കുടുംബ ചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ ടെലിവിഷൻ പാരമ്പരകളിൽ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നങ്ങോട്ട് നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ കഥാപാത്രമാണ് താരത്തിന്റെ കരിയറിലെ വഴിത്തിരിവായതും മികച്ച കഥാപാത്രങ്ങളിൽ ഒന്നെന്ന് വിളിക്കാൻ കഴിയുന്നതും. കളിയച്ഛൻ, നാലു പെൺമക്കൾ, മിസ്റ്റർ ബട്ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ജനാധിപത്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ മഞ്ജുപിള്ള ഇതിനോടകം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ന് താരം സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ചെറിയ വേഷങ്ങളാണ് എങ്കിൽ പോലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ മഞ്ജുപിള്ളക്കും ഉണ്ടാകാറുണ്ട്. അടുത്തിടെ ഉർവശിയാണ് യഥാർത്ഥ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് മഞ്ചു പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “മിഥുനമാണ് ഉർവശി ചേച്ചിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്നും മഞ്ജുപിള്ള പറഞ്ഞിരുന്നു. ആരെയൊക്കെ എത്രയൊക്കെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിച്ചാലും ഉർവശി എന്ന നടിയെ കടത്തിവെക്കാൻ മലയാളം ഇൻഡസ്ട്രിയിൽ ആരും ഉണ്ടായിട്ടില്ല. നായികസ്ഥാനത്തെയാണ് ഞാൻ പറയുന്നത്. ഇനി നാളെ അങ്ങനെ ഒരു നടി ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. എന്റെ മനസ്സിൽ അന്നും ഇന്നും എന്നും ലേഡീസ് സൂപ്പർസ്റ്റാർ ഉർവശിയാണ്” എന്ന് മഞ്ജു പിള്ള പറഞ്ഞു.