22 Jan, 2025
1 min read

‘ആടുജീവിതം’ ഷൂട്ട് കഴിഞ്ഞ് പൃഥ്വിരാജ് എത്തിയത് ഏട്ടനെ കാണാന്‍, ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍! ഫോട്ടോ വൈറൽ

ആട്ജീവിതം എന്ന സിനിമയിലെ ജോര്‍ദാന്‍ ഷെഡ്യൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ബാക്ക് ഹോം എന്ന ക്യാപ്ഷനോടൊപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. സുപ്രിയയാണ് ഫോട്ടോ എടുത്തതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എല്ലാ മലയാളികളെപ്പോലെ താനും ലാലേട്ടന്റെ ഒരു ആരാധകനാണെന്ന് പൃഥ്വി നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍ എന്ന ചിത്രം റിലീസാകുന്നത് 2019 […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

കരയാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല! ധർമയും ചാർലിയും തിയറ്ററുകളിൽ ആളെ കൂട്ടുന്നു ; പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ” 777 ചാർളി”

നല്ലൊരു കഥയും കുറച്ചു കളിയും കുറച്ചു ചിരിയും കുറച്ചധികം നൊമ്പരവും തിരിച്ചറിവുകളും ഒക്കെ അവസാനം വരെ തരുന്ന ഒരു ചിത്രമാണ് 777 ചാർളി. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു നായ നിങ്ങളുടെ ജീവിതത്തിലേക്ക് വരും, നിങ്ങളുടെ ഹൃദയം കവരും, എല്ലാം മാറ്റും,”  എന്ന പ്രശസ്തമായ വരികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്നു തന്നെ പ്രേക്ഷകന് ഒരു ഫീൽ ഗുഡ് അനുഭവം ചിത്രം നൽകാൻ തുടങ്ങും. കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ […]

1 min read

സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ്  ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ  മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക  ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]

1 min read

“ഇത് ഒരു ഇന്ത്യന്‍ സിനിമയാണ്. രാജ്യത്തെ കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള സ്‌നേഹമുള്ള ഓരോരുത്തരും കാണാന്‍ ശ്രമിക്കേണ്ട സിനിമ”-ജനഗണമനയെ പുകഴ്ത്തി ടി എൻ പ്രതാപൻ.

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത സിനിമയാണ് ജനഗണമന. രാഷ്ട്രീയ പ്രമേയമാക്കിയുള്ള ചിത്രമാണ് ജനഗണമന. റിലീസ് ചെയ്തതിന് പിന്നാലെ തന്നെ മലയാളത്തിൽ സിനിമ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഏപ്രിൽ 28ന് തീയേറ്ററിൽ റിലീസ് ചെയ്ത സിനിമ മെയ് ഒന്നിന് നെറ്റ്ഫ്ലിക്സ് വഴി ഒ.ട്ടി.ട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. രാജ്യത്തെക്കുറിച്ച് സന്ദേശങ്ങൾ ഉള്ള സത്യസന്ധമായ സ്നേഹം ഉള്ള ഓരോരുത്തരും ഈ […]

1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

‘എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരം ആര്?’ ; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാാണ് ഈ ചിത്രം. ലൂസിഫര്‍ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍ എന്ന് തന്നെ പറയാം. 200 കോടി ക്ലബില്‍ കയറിയ ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എമ്പുരാനിലും ഈ ടീം തന്നെയാണ് ഒന്നിക്കുന്നത്. ‘ലൂസിഫര്‍’ പോലെ തന്നെ […]