‘ആടുജീവിതം’ ഷൂട്ട് കഴിഞ്ഞ് പൃഥ്വിരാജ് എത്തിയത് ഏട്ടനെ കാണാന്‍, ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍! ഫോട്ടോ വൈറൽ
1 min read

‘ആടുജീവിതം’ ഷൂട്ട് കഴിഞ്ഞ് പൃഥ്വിരാജ് എത്തിയത് ഏട്ടനെ കാണാന്‍, ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍! ഫോട്ടോ വൈറൽ

ആട്ജീവിതം എന്ന സിനിമയിലെ ജോര്‍ദാന്‍ ഷെഡ്യൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ബാക്ക് ഹോം എന്ന ക്യാപ്ഷനോടൊപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. സുപ്രിയയാണ് ഫോട്ടോ എടുത്തതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എല്ലാ മലയാളികളെപ്പോലെ താനും ലാലേട്ടന്റെ ഒരു ആരാധകനാണെന്ന് പൃഥ്വി നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍ എന്ന ചിത്രം റിലീസാകുന്നത് 2019 മാര്‍ച്ച് 28നായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്ന പേരില്‍ പൃഥ്വി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇനി പൃഥ്വിരാജ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്താന്‍ പോകുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം, മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ആട്ജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറേ നാള്‍ നീണ്ടു നിന്ന ആട്ജീവിതം എന്ന സിനിമയുടെ ചിത്രീകരണം അള്‍ജീരിയ, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലാണ് നടന്നത്. ആട്ജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഏകദേശം 20 കിലോ ഭാരമാണ് കുറച്ചത്. ബെന്യാമിന്‍ രചിച്ച ‘ആടുജീവതം’ എന്ന നോവലാണ് സിനിമയായി ഒരുങ്ങുന്നത്. ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് ബ്ലെസി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബജറ്റ് ചിത്രമായ ആട്ജീവിതത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമലാ പോളാണ് നായിക. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം ‘ജന ഗണ മന’യാണ് പൃഥ്വിരാജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു വക്കീലിന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.