22 Dec, 2024
1 min read

“അഭിനയമാണ് എന്റെ പ്രൊഫഷൻ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല”: മോഹൻലാൽ ഒരിക്കൽ ഒരഭിമുഖ വേളയിൽ തുറന്നുപറഞ്ഞത്

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കിരീടമില്ലാത്ത രാജാവെന്നും മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര ഇപ്പോഴും വളരെ നല്ല രീതിയില്‍ തുടരുകയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മലയാള സിനിമാലോകത്തിലേക്കെത്തിയത്. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ […]

1 min read

“ഏറ്റവും വലിയ ‘INSPIRATION’ മോഹൻലാൽ”: നടൻ ഷൈൻ ടോം ചാക്കോ കാരണം വ്യക്തമാക്കുന്നു

മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായി ആയാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് കമല്‍ ചിത്രത്തിലൂടെ തന്നെയാണ് അഭിനയത്തിലും തുടക്കമിട്ടത്. ‘നമ്മള്‍’  ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഷൈന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. വളരെ ചുരുക്കസമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കാന്‍ […]

1 min read

‘മോഹൻലാലിനെ നായകനാക്കി ചെയ്ത ‘കോളേജ് കുമാരൻ’ പരാജയപ്പെടാൻ കാരണം?’; തുളസീദാസ് വ്യക്തമാക്കുന്നു

മലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകനാണ് തുളസീദാസ്. വളരെ കുറഞ്ഞ നിര്‍മ്മാണ ചിലവില്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകരില്‍ ഒരാളാണ് ഇദ്ദേഹം. 1988-ല്‍ പുറത്തിറങ്ങിയ ഒന്നിനു പിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം. 2016 ല്‍ ഇറങ്ങിയ ഗേള്‍സ് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ വച്ച് തുളസീദാസ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകള്‍ക്ക് നല്‍കുന്ന പേരുകള്‍ […]

1 min read

‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’; കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ

‘പുരുഷു എന്നെ അനുഗ്രഹിക്കണം…..’ ഈ ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല. 2002ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എല്ലാക്കാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ്. വിഷുക്കാലമായാല്‍ മീശമാധവന്‍ കിടിലന്‍ നൊസ്റ്റാള്‍ജിയ തന്നെയാണ്. ചേക്ക് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒരിക്കലും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. അതില്‍ പ്രധാനപ്പെട്ട ആളാണ് പട്ടാളം പുരുഷു. കല്യാണവീട്ടിലും അമ്പലത്തിലും വരെ ആര്‍മി യൂനിഫോമില്‍ എത്തിയ ചേക്കിന്റെ സ്വന്തം പുരുഷുവേട്ടന്‍. വലിയ തമാശ ഡയലോഗുകളോ ആക്ഷനുകളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ച പുരുഷുവേട്ടന്‍ […]

1 min read

100 കോടി ക്ലബ്‌ റെക്കോർഡ് തിരുത്തികുറിക്കാൻ അതേ ടീം വീണ്ടും; മോൺസ്റ്റർ തുടങ്ങി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍, പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിനാലാണ് സിനിമയ്ക്ക് ഇത്ര ഹൈപ്പിന് കാരണമെന്നും പറയാം. മലായള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണ് പുലിമുരുകന്‍. ഈ ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ വൈറലായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രമായാണ് […]

1 min read

‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കെ. തുളസീധരന്‍ എന്ന കൊല്ലം തുളസി. ഒരുപാട് സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസി കൂടുതലും ചെയ്തിട്ടുള്ളത്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കും […]

1 min read

മമ്മൂട്ടി ചെയ്യേണ്ടത് മോഹൻലാൽ ചെയ്തതും അല്ലാതെയുമുള്ള ചില സിനിമകളെ പരിചയപ്പെടാം

സിനിമയെ സംബന്ധിച്ചിടത്തോളം ചില സന്ദർഭങ്ങളിലെല്ലാം നമ്മൾ കേട്ടിട്ടുള്ള കാര്യമാണ് ഒരു നടനെ വെച്ച് ചെയ്യാനിരുന്ന സിനിമ പിന്നീട് അയാളെ ഏൽപ്പിക്കാതെ മറ്റൊരാളെ വെച്ച് പൂർത്തികരിച്ചു എന്നത്. പലപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും , അതിനുള്ള കാരണം എന്താണെന്നും നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. ഒന്നുകിൽ നടന്മാരുടെ അസൗകര്യം കൊണ്ടാവാം, അല്ലെങ്കിൽ കഥാപാത്രങ്ങളോടോ , തിരക്കഥയോടുള്ള താൽപര്യകുറവായിരിക്കാം. മലയാള സിനിമയിലെ മിക്ക നടന്മാരും ഇത്തരത്തിൽ സിനിമകളിൽ നിന്ന് പിന്മാറുകയും പിന്നീട് മറ്റു നടന്മാരെ വെച്ച് സിനിമ നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്‌. പലപ്പോഴും […]

1 min read

‘എമ്പുരാൻ’ ഉടൻ! വളരെ ശ്രെദ്ധിച്ച് തിരക്കഥ തയ്യാറാക്കാൻ മുരളി ഗോപി തയ്യാറെടുക്കുന്നു?

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത തിരക്കഥാകൃത്തുമായി മുരളി ഗോപി മാറുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തി ബോക്‌സ്ഏഫീസില്‍ തരംഗം സൃഷ്ടിച്ച ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് മുരളീഗോപി തിരക്കഥ രചിച്ചു. ഇപ്പോഴിതാ എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ […]

1 min read

‘അപ്പുവിന്റെ ഓർമ്മകൾക്ക് മരണമില്ല’; പുനീത് രാജ്‌കുമാറിന്റെ അവസാനത്തെ സിനിമ ‘ജെയിംസ്’ വരവേറ്റ് സിനിമാലോകം

ബാലതാരമായി അരങ്ങേറ്റം കുറിച്ച് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്കുമാര്‍. കന്നഡ സിനിമാ ലോകത്തെ ആഘോഷമായിരുന്നു പുനീത് രാജ്കുമാര്‍. ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകന്‍ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായിരുന്നു പുനീത്. അങ്ങനെയിരിക്കിയാണ് നാല്‍പത്തിയാറാം വയസ്സില്‍ അദ്ദേഹത്തിനെ മരണം തട്ടിയെടുത്തത്. കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കന്നഡ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത. ഇപ്പോഴും […]

1 min read

നെയ്യാറ്റിന്‍കര ഗോപന്റെ പൂണ്ടുവിളയാട്ടം ഇനി ആമസോണിൽ; ഒടിടി റിലീസ് തിയതി പുറത്തുവിട്ടു

കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം. ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസങ്ങളില്‍ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. ആഗോള തലത്തില്‍ 2700 സ്‌ക്രീനുകളിലാണ് റിലീസ് നടന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. […]