പെട്ടെന്ന് പിടികിട്ടാത്ത ആറാട്ട് സിനിമയിലെ HIDDEN DETAILS പറഞ്ഞ് ഒരു യൂട്യൂബ് ചാനൽ
1 min read

പെട്ടെന്ന് പിടികിട്ടാത്ത ആറാട്ട് സിനിമയിലെ HIDDEN DETAILS പറഞ്ഞ് ഒരു യൂട്യൂബ് ചാനൽ

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പന്‍ ഓപ്പണിംഗാണ് കിട്ടിയിരുന്നത്. ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പഴയ മാസ് മോഹന്‍ലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രശംസയുമായി രംഗത്തെത്തിയിരുന്നു.

ആറാട്ട് ആമസോണിലും നല്ല രീതിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. നിരവധിപേര്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളേയെല്ലാം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ പ്രായത്തിലും ഇത്ര എന്‍ര്‍ജെറ്റിക്കായി ഫൈറ്റ് സീന്‍ മോഹന്‍ലാലിനെകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ കുറച്ച് കാര്യങ്ങള്‍ ആരുടേയും ശ്രദ്ധയില്‍പെടാതെ പോയിട്ടുണ്ട്. അക്കാര്യങ്ങള്‍ എന്തെല്ലാമെന്ന് മൂവി മാനിയ മലയാളം എന്ന യുട്യൂബ് ചാനലില്‍ പറയുന്നുണ്ട്.

സിനിമയുടെ തുടക്കത്തില്‍ കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആര്‍ടിഒയുടെ നേതൃത്വത്തില്‍ കൃഷി ചെയ്യാന്‍ പോകുന്നുവെന്ന് പറയുന്നുണ്ട്. പിന്നീട് ആര്‍ടിഒ നെയ്യാറ്റിന്‍കര ഗോപനുമായി മീറ്റിംങ് നടത്താന്‍ പോവുമ്പോള്‍ അവിടെ ഇതുപോലെ കൃഷി ഏറ്റെടുത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് കൃഷി നാടിന്റെ മുതല്‍കൂട്ട് എന്ന മുതല്‍കോട്ടയിലെ പുതിയ സംരംഭം ആര്‍ടിഒ ഉദ്ഘാടനം ചെയ്യുന്നുവെന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം.

ഇവര്‍ കൃഷി ചെയ്യാന്‍ പോകുന്ന മത്തായിച്ചന്റെ പാടം വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുകയാണെന്ന് പറയുന്നുണ്ട്. ആ ഒരു കാര്യം വ്യക്തമാക്കാനായി പാടം കാണിക്കുന്ന സമയം അവിടെ പണ്ട് കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചതും ഇപ്പോള്‍ ഉപയോഗിക്കാത്തതുമായി നശിച്ചു പോയ കാള വണ്ടികള്‍ കിടക്കുന്നതായി ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ ഒരു അണ്ടര്‍കവര്‍ ഏജന്റാണെന്ന് പറയുന്നതുപൊലെ ഈ ടീമിലെ മറ്റൊരു അംഗമായിരുന്നു മത്തായിച്ഛന്റെ വീട്ടില്‍ കണക്കുകളും മറ്റും നോക്കുന്ന ഓഡിറ്റര്‍ സ്വപ്‌ന. ഇവര്‍ ഓരേ ടീമിലുള്ളതാണെന്ന് സിനിമയുടെ അവസാനം മാത്രമാണ് കാണിക്കുന്നത്. എന്നാല്‍ ആരും കാണാതെ പോയ കാര്യമുണ്ട്. ഇതിന് മുന്നേഉള്ള സീനുകളില്‍ ഗോപനേയും സ്വപ്‌നയേയും ഒന്നിച്ച് കാണിക്കുന്നതില്‍ ഇവര്‍ ഒരേ ടീമിലുള്ളതാണെന്ന് അറിയിക്കുന്നതിനായിരിക്കും ഇവര്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് കാണിച്ചത്.

സിദ്ധിഖിന്റെ കഥാപാത്രം ഒരു വിഡ്ഡിയെപോലുള്ള കഥാപാത്രമായാണ് കാണിക്കുന്നത്. എന്നാല്‍ സിനിമയുടെ അവസാനം ഗോപന്‍ ശരിക്കും ആരാണെന്ന് അറിയാന്‍ ശ്രമിക്കുന്നതും കണ്ടെത്തുന്നതും സിദ്ധിഖിന്റെ കഥാപാത്രം തന്നെയാണ്. ഇതിന് മുന്നേ ഗോപാ എന്ന് എഴുതി ഒരു അധോലോക നായകനാണ് നെയ്യാറ്റിന്‍കര ഗോപനെന്ന് പറയുന്ന ഒരു സീനും കാണിക്കുന്നുണ്ട്. സിനിമയുടെ അവസാനം ആ ഫോട്ടോയില്‍ കാണിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഏജന്റ് എക്‌സ് എന്ന കഥാപാത്രത്തെ കാണിക്കുന്നതും.

ഗോപന്റെ കാറുകളുടെ നമ്പര്‍ രാജാവിന്റെ മകന്‍ എന്ന സിനിമയെ റഫെര്‍ ചെയ്യുന്ന തരത്തിലാണ്. 2255 എന്ന രീതിയിലാണ് നമ്പറുകള്‍. സിനിമയുടെ അവസാനം ആ കാര്‍ കാണിക്കുമ്പോള്‍ നമ്പറില്‍ ഏജന്റ് എക്‌സ് എന്നതിനെ സൂചിപ്പിക്കുന്ന എക്‌സ് എന്ന് നമ്പര്‍പ്ലേറ്റില്‍ കാണാം.