‘നമ്മുടെ ലാലേട്ടൻ തിരിച്ചുവരും!!’; ജഗന്നാഥന്‍, മംഗലശ്ശേരി നീലകണ്ഠന്‍, ആടുതോമ. . . മലയാളത്തിന്റെ നടനവിസ്മയം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍; ഓര്‍മിപ്പിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്
1 min read

‘നമ്മുടെ ലാലേട്ടൻ തിരിച്ചുവരും!!’; ജഗന്നാഥന്‍, മംഗലശ്ശേരി നീലകണ്ഠന്‍, ആടുതോമ. . . മലയാളത്തിന്റെ നടനവിസ്മയം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍; ഓര്‍മിപ്പിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

ലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. അത്തരത്തില്‍ അദ്ദേഹത്തിനോടുള്ള ആരാധന എത്ര വലുതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് വൈറ്റ്‌മെന്‍ എന്റര്‍ടെയ്ന്‍മെന്റില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഗീത് ആര്‍ ബാലന്‍.

തീയറ്ററില്‍ ആദ്യമായി കണ്ട മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അന്നുമുതല്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കാത്തിരുന്നു കാണും. അദ്ദേഹത്തിന്റെ ജയപരാജയങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെയാണ് ഇഷ്ടപ്പെട്ടുള്ളതെന്നും രാഗീത് തന്റെ കുറിപ്പില്‍ പറയുന്നു. ഒരേ സമയം സാധാരണക്കാരനാകാനും സൂപ്പര്‍ ഹീറോ ആകാനും മോഹന്‍ലാലിന് സാധിക്കുന്നു. അദ്ദേഹത്തിന്റെ ചിരിയും കുസൃതിയും പ്രണയവും ആക്ഷനും എല്ലാം ഇഷ്ടത്തോടെ കണ്ടിരുന്നിട്ടുണ്ട്. സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതും ബിഗ്‌സ്‌ക്രീനിന്‍ കണ്ട മോഹന്‍ലാല്‍ എന്ന മഹാനടന്റെ മുഖമാണെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ അവതരിപ്പിച്ച ഉദയഭാനു എന്ന കഥാപാത്രവും മുകേഷ് അവതരിപ്പിച്ച പ്രൊഡ്യൂറായ ബേബിക്കുട്ടന്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തോടെയാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ.

നല്ല സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണ് മിമിക്രി പോലുള്ള സിനിമകള്‍ കണ്ട് ജനങ്ങള്‍ കയ്യടിക്കുന്നതെന്നും അതിനെ ജനങ്ങള്‍ക്ക് നിലവാരം കുറഞ്ഞ സിനിമ മതി എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഉദയഭാനു പറയുന്ന ഡയലോഗാണ് ഏറെ പ്രസക്തം. നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ മലയാളികള്‍ തീര്‍ച്ചയായും മടങ്ങി വരും എന്നും ഉദയഭാനു ഓര്‍മ്മപ്പെടുത്തുന്നു. നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് രാഗീതിന്റെ പോസ്റ്റും അവസാനിക്കുന്നത്.