‘വിഷു ബമ്പറായി 12th മാൻ എത്തും!!’; ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ മാസ്സ് ത്രില്ലർ സിനിമ
1 min read

‘വിഷു ബമ്പറായി 12th മാൻ എത്തും!!’; ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ മാസ്സ് ത്രില്ലർ സിനിമ

ന്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദൃശ്യം 2. ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദൃശ്യ 2വിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ശ്വാസമടക്കി കാണേണ്ട ചിത്രമായിരിക്കും ട്വല്‍ത്ത് മാന്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ട്വല്‍ത്ത് മാനിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. 14 ആഭിനേതാക്കള്‍ മാത്രമുള്ള ചിത്രത്തിന്റെ ഷൂട്ടിംങ് ഇടുക്കി കുളമാവിലും കൊച്ചിയിലും വെച്ചായിരുന്നു. ട്വല്‍ത്ത് മാനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്നും ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നും ജീത്തുജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. വിഷു റിലീസായി ചിത്രം റിലീസ് ആവുമെന്നാണ് കരുതുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരിക്കും ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്യുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ വന്നിട്ടില്ല. ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വി. എസ്. വിനായകാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ട്വല്‍ത്ത് മാന്‍ നിര്‍മിച്ചിരിക്കുന്നത്.

അതേസമയം ആറാട്ട് ആയിരുന്നു മോഹന്‍ലാലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലോകമാകെ 2700 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള ഗ്രോസ് 17.80 കോടി ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി പുറത്തത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.