എമ്പുരാൻ LOADING!! ; ലൂസിഫറിന്റെ തിരിച്ചുവരവ് ഉടനെന്ന് സൂചന നൽകി പൃഥ്വിരാജ്
1 min read

എമ്പുരാൻ LOADING!! ; ലൂസിഫറിന്റെ തിരിച്ചുവരവ് ഉടനെന്ന് സൂചന നൽകി പൃഥ്വിരാജ്

ലൂസിഫര്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കിടിലന്‍ കഥാപാത്രം മലയാളിയ്ക്ക് മറക്കാനാകില്ല. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പാത എമ്പുറാനിന്റെ അപ്‌ഡേഷന്‍ പങ്ക് വെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫോട്ടോയോടൊപ്പമാണ് പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ഉന്നതമായി നിമിഷത്തില്‍ കരുതിയിരിക്കുക. അപ്പോഴായിരിക്കും നിങ്ങള്‍ക്കായ് ചെകുത്താന്‍ എത്തുക എന്ന ഡെന്‍സെല്‍ വാഷിംങ്ടണിന്റെ വാക്കുകള്‍ കൂടി പൃഥ്വിരാജ് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. എല്‍2 എന്നാണ് ഹാഷ്ടാഗ് കൊടുത്തിരിക്കുന്നത്. ട്വിറ്ററിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഹോളിവുഡിലെ വളരെ പ്രഗത്ഭനായ സ്റ്റാറാണ് വാഷിംങ്ടണ്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ചേര്‍ത്തിരിക്കുന്നത് കൊണ്ടു തന്നെ തീപ്പൊരി ഐറ്റമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്ന ആരാധകരും പ്രതീക്ഷിക്കുന്നു. എമ്പുറാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന്റഎ വിജയം തന്നെയാണ് ഈ പ്രതീകള്‍ക്കൊക്കെ കാരണം. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, ടൊവിനോ, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പേരിനൊപ്പം ഖുറേഷി അബ്‌റാം എന്ന പേരും മോഹന്‍ലാല്‍ കഥാപാത്രത്തിന് ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മുരളീഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.

പൃഥ്വിരാജിന്റെ ആദ്യം സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. രണ്ടാം ചിത്രമായ ബ്രോ ഡാഡിയും അദ്ദേഹം മോഹന്‍ലാലിനൊപ്പം തന്നെയാണ് ചെയ്തത്. മൂന്നാമത്തെ ചിത്രമാണ് എമ്പുറാന്‍. ഈ ചിത്രവും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മുരളീഗോപി തന്നെയാണ് തിരക്കഥ. ലൂസിഫറിന്റെ രണ്ടാം ജന്മമാണ് പ്രേക്ഷകരിലേക്ക് എത്തുകയെന്ന് കഴിഞ്ഞ ദിവസം മുരളീഗോപി പറഞ്ഞിരുന്നു. ഒരേ പേരില്‍ രണ്ട് കഥകളാണ് അദ്ദേഹം എഴുതിയിരുന്നത്. ഒരു കഥ അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയാണ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് നടന്നില്ല. രണ്ടാമത്തെ കഥയാണ് പൃഥ്വിരാജ് ചെയ്തത്. ലൂസിഫറിന്റെ വണ്‍ലൈന്‍ കേട്ടതും പൃഥ്വിരാജ് ഇത് സിനിമയാക്കാനുള്ള ആഗ്രഹം അറിയിക്കുകയുമായിരുന്നു എന്ന് മുരളീഗോപി വ്യക്തമാക്കി.