‘മമ്മൂട്ടീടെ ആ ആറ്റിറ്റ്യൂടും, സ്റ്റൈലും, കോസ്റ്റ്യൂംസും, പ്രെസെൻസുമൊക്കെ ഒരു രക്ഷയുമില്ല’ : നാലാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മപർവം’ സിനിമ കണ്ട് ‘അനഘ് പ്രസാദ്’ എഴുതുന്നു
1 min read

‘മമ്മൂട്ടീടെ ആ ആറ്റിറ്റ്യൂടും, സ്റ്റൈലും, കോസ്റ്റ്യൂംസും, പ്രെസെൻസുമൊക്കെ ഒരു രക്ഷയുമില്ല’ : നാലാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മപർവം’ സിനിമ കണ്ട് ‘അനഘ് പ്രസാദ്’ എഴുതുന്നു

അമൽ നീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ചിത്രമാണ് ഭീഷ്മ പർവ്വം. സിനിമ റിലീസായി ദിവസങ്ങൾ പിന്നിടുമ്പോഴും നാലാം വാരത്തിലും സിനിമയക്ക് തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള റിവ്യൂകളും സിനിമയെക്കുറിച്ച് നിരവധി പേർ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. മികച്ച സംവിധായകനിൽ കഴിവുള്ള നടനെ ലഭിച്ചപ്പോൾ അതിനേക്കാൾ മികവുറ്റ സിനിമ പ്രേക്ഷകർക്ക് ലഭിച്ചെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തൽ.

ഭീഷമ പർവ്വം സിനിമയെക്കുറിച്ച് ‘അനഘ് പ്രസാദ്’  എന്നയാൾ തൻ്റെ ഫേസ്ബുക് അകൗണ്ടിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടതിനും ശേഷമുള്ള തൻ്റെ പ്രതികരണവും സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സിനിമയുടെ മേക്കിങ്ങ് എല്ലാം കൂട്ടിച്ചേർത്താണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അനഘ് പ്രസാദിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ

ഏതായാലും പടം നല്ല രസിച്ചിരുന്ന് തന്നെ കണ്ടു. മമ്മൂട്ടീടെ ആ ആറ്റിറ്റ്യൂടും,സ്റ്റൈലും, കോസ്റ്റ്യൂംസും,പ്രെസെൻസുമൊക്കെ തന്നെ എന്ത് രസാ. അമൽ നീരദ് making തന്നെയാണ് highlight,The Godfather inspiration ആണെങ്കിലും. കാലഘട്ടം അടയാളപ്പെടുത്താൻ  ചില ഷോട്ടുകളിൽ അന്നത്തെ ചില വസ്തുക്കളും,വേഷങ്ങളും, ബ്രാൻഡുകളുമൊക്കെ എടുത്തെടുത്ത് കാണിക്കുന്നത് കല്ലുകടിയാണൊ,അതൊ
നൊസ്റ്റു തോന്നിയൊ? (ആ നിങ്ങള് പറ). Dop പൊളിയാണ്.  സൗബിൻ്റെ മാസ്സ് രംഗങ്ങൾ ഉദ്ദേശിച്ച അത്രേം കൊണ്ടില്ല. ഷൈൻ ടോം പൊളി  ആണേലും repetation ആണ്. പാട്ടുകളൊക്കെ നല്ലിഷ്ടായി.

നായകനെ എപ്പോഴും സൂപ്പറാക്കുന്നത്  തന്നോളം അല്ലേൽ തന്നേക്കാളും ശക്തനായ വില്ലനുമായി ഏറ്റുമുട്ടുമ്പോഴാണ്.
Batman-Jocker,ആട് തോമ-സ്ഥടികം ജോർജ്,സേതുമാധവൻ- കീരിക്കാടൻ,ജയ്-ഗബ്ബർ സിംഗ്,ബാഹുബലി-ബല്ലാൽ ദേവൻ, ബിലാൽ-സായിപ്പ് ടോണി etc പോലെ. പറഞ്ഞുവന്നത് ശക്തനായ ഒരു വില്ലൻ കഥാപാത്രത്തെ കൂടെ സെറ്റ് ആക്കായിരുന്നു.ഇതിലെ വില്ലൻ ഒരു കൊച്ചെർക്കൻ വൈബായി പോയി.
മൈക്കിളപ്പൻ്റെ അടുത്തു പോലും എത്തീല.

വളരെ ലളിതമായി കുറഞ്ഞ വാക്കുകളാൽ ഭീഷ്മ പാർവ്വത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്ന റിവ്യൂവിന് വളരെ നല്ല പ്രതികരണമാണ് ഇതിനോടകം തന്നെ എല്ലാവരിൽ നിന്നും ലഭിക്കുന്നത്.