കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം
1 min read

കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം

ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത് തീയറ്ററുകള്‍ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ്സ് രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും കൊണ്ട് ചിത്രം വളരെ ശ്രദ്ധപിടിച്ചുപറ്റി. നീണ്ട കാലത്തെ അഭിനയ ജീവിതത്തില്‍ അതി മനോഹരമായി കഥാപാത്രങ്ങളെ സസൂഷ്മം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലും മറ്റ് ലൈവ് അവതരണങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അഭിനയത്തിനിടയില്‍ വന്ന് പോകുന്ന ചെറിയ തെറ്റുകളും അബദ്ധങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ മോഹനലാല്‍ എന്ന നടന് അനായാസം കഴിയുന്നത് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ പരിചയം കൊണ്ടാണ്. ആറാട്ട് എന്ന ചിത്രത്തില്‍ പറ്റിയ ഒരു അപ്രതീക്ഷിത സംഗതി അതി വിദഗ്ധമായി കവര്‍ ചെയ്യുന്ന ലാലേട്ടന്‍ ബ്രില്യന്‍സാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

പൊലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് വേഗത്തില്‍ ഡയലോഗ് പറഞ്ഞ് ജീപ്പില്‍ കൈകൊണ്ട് ഇടിക്കുന്നതാണ് രംഗം. കൈ ഇടിയ്ക്കുമ്പോള്‍ അദ്ദേഹത്തിന് നന്നായി വേദനിക്കുന്നുണ്ട് എന്ന് സൂക്ഷമമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. ഒപ്പം കയ്യില്‍ കിടന്ന വള ഊരിപ്പോകുന്നുമുണ്ട്. എന്നാല്‍, വള കയ്യിലെടുത്തുപിടിച്ച് മറ്റ് ഭാവ വ്യത്യാസങ്ങളൊന്നും വരുത്താതെ ക്യാറക്ടറില്‍ നിന്നും മാറാതെയാണ് അദ്ദേഹം ആ സീന്‍ തീര്‍ക്കുന്നത്. സംവിധായകന്‍ ഇത് ശ്രദ്ധിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പക്ഷേ ഒരു സംശയത്തിനും ഇടവരുത്താത്ത രീതിയിലും മാസ്സ് ഒട്ടും കുറയ്ക്കാതെയുമാണ് ലാലേട്ടന്‍ ഈ രംഗം അവതരിപ്പിച്ചിട്ടുള്ളത്.

വില്ലനായി വന്ന് മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ രാജകുമാരനായി മാറിയ ആളാണ് മോഹന്‍ലാല്‍. മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. വളരെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. നൃത്തവും പാട്ടും ഫൈറ്റും എല്ലാം മോഹന്‍ലാല്‍ എന്ന പ്രതിഭാസത്തിന് നന്നായി വഴങ്ങും. കഥാപാത്രമാകുമ്പോഴുള്ള ശ്രദ്ധയും അനുഭവ സമ്പത്തുമാണ് അവതരണത്തില്‍ ഇത്രയധികം സൂക്ഷ്മത പുലര്‍ത്താന്‍ കാരണം.