‘നടൻ മോഹല്‍ലാലിന് പണി കൊടുക്കാൻ രംഗത്തിറക്കി’; മദൻലാലിന് പിന്നീട് സംഭവിച്ചത്
1 min read

‘നടൻ മോഹല്‍ലാലിന് പണി കൊടുക്കാൻ രംഗത്തിറക്കി’; മദൻലാലിന് പിന്നീട് സംഭവിച്ചത്

ലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനോട് ഏറെ സാദൃശ്യമുള്ള നടനാണ് മദന്‍ലാല്‍. വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് അദ്ദേഹം മലയാള സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്നസെന്റ്, കല്‍പ്പന തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയാണ് സൂപ്പര്‍സ്റ്റാര്‍. എന്നാല്‍ മലയാള സിനിമയില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പക്ഷേ, തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മദന്‍ലാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ. ആട്ടക്കലാശം എന്ന ചിത്രത്തിന്റെ ആഘോഷത്തില്‍ നില്‍ക്കുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ആരാധനമൂത്ത് ആള്മാറി ജനങ്ങള്‍ പൊതിഞ്ഞത് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അവസാനം പൊലീസ് എത്തി പ്രയാസപ്പെട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഡയറക്ടര്‍ വിനയന്റെ അസോസിയേറ്റ് ഈ സംഭവം കാണുകയും അത് വിനയനെ അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് മദന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ എത്തുന്നത്. മോഹന്‍സലാലിന്റെ മുഖസാദൃശ്യം മാത്രമല്ല, പൊക്കവും വണ്ണവും എല്ലാം മോഹന്‍ലാലിന്റേതു പോലെ തന്നെ ആയിരുന്നു.

ഉദയാ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മോഹന്‍ലാലാണ് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് അന്ന് എല്ലാരും കരുതിയിരുന്നത്. അപ്പോഴാണ് മദന്‍ലാലിന്റെ കടന്നുവരവ്. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും തനിയ്ക്ക് സ്വയം മോഹന്‍ലാലിന്റെ ഛായ ഉള്ളതായി തോന്നിയിട്ടില്ലെന്നും തന്റെ അമ്മയുടെ മുഖഛായയാണ് തനിയ്‌ക്കെന്നും മദന്‍ലാല്‍ പറയുന്നു. നീ നല്ലൊരു കഴിവുള്ള നടനാണ്, സ്വന്തം കഴിവുകള്‍ മാത്രം പ്രദര്‍ശിപ്പിക്കുക, മുഖം ഇങ്ങനെയാണെന്ന് ഓര്‍ക്കേണ്ട എന്ന് വിനയന്‍ ഉപദേശം നല്‍കിയ കാര്യവും മദന്‍ലാല്‍ തന്റെ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുന്നു. സൂപ്പര്‍സ്റ്റാര്‍ സിനിമയുടെ ഷൂട്ടിംഗിനിടെ മദ്രാസില്‍ വെച്ച് മദന്‍ലാല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയായിരുന്നു മോഹന്‍ലാലും താമസിച്ചിരുന്നത്. മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിസാറും മദന്‍ലാലും ഒരുങ്ങിയെങ്കിലും വിനയന്‍ അത് തടഞ്ഞു. എന്നാല്‍ തനിയ്ക്ക് അന്നും ഇന്നും നടന്മാരെ കാണാന്‍ ആഗ്രഹമുണ്ടെന്നും മദന്‍ലാല്‍ പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തത് മഹാഭാഗ്യമായാണ് മദന്‍ലാല്‍ കരുതുന്നത്. സിനിമയില്‍ ഡബിള്‍ റോളില്‍ നായകവേഷം കിട്ടുക എന്നതിലപ്പുറം വലിയ ഭാഗ്യം തനിക്കില്ലെന്നും അദ്ദേഹം പറയുന്നു. സാധാരണക്കാര്‍ക്ക് മാത്രമല്ല, സിനിമയിലെ പ്രമുഖരായ ആളുകള്‍ പോലും താന്‍ മോഹന്‍ലാല്‍ ആണോ എന്ന് സംശയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അല്ല എന്ന് താന്‍ പറയുമ്പോഴാണ് പലര്‍ക്കും അത് മനസ്സിലാകാറുള്ളതെന്നും മദന്‍ലാല്‍ പറയുന്നു. അപൂര്‍വ്വമായി പലരും തന്നെ ഇപ്പോഴും തിരിച്ചറിയാറുണ്ടെന്നും മദന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഏറെ നാളുകള്‍ക്ക് ശേഷം വിനയന്റെ തന്നെ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെയാണ് മദന്‍ലാല്‍ സിനിമാരംഗത്തേയ്ക്ക് മടങ്ങി എത്തിയത്. 1993ല്‍ ഇദ്ദേഹം പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കോടീശ്വരനായ തമിഴ്‌നിര്‍മ്മാതാവിന്റെ വേഷമായിരുന്നു മദന്‍ലാല്‍ ചെയ്തത്.