Mohanlal
മലയാള സിനിമയില്‍ വീണ്ടും താരപ്പൊരിന് കളമൊരുങ്ങുന്നു ; നിവിന്‍ പോളി ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ചിത്രവും
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ടും ദീപാവലി റിലീസായാണ് എത്തുന്നത്. മലയാളികളുടെ പ്രിയ സൂപ്പര്‍താരമായ മോഹന്‍ലാലും യുവ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുമുള്ള നിവിന്‍പോളിയുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീയറ്ററുകളില്‍ ഉത്സവപ്രതിധി സൃഷ്ടിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 21നാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ റിലീസിന് എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. […]
മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ; ക്ലോസ്ഡ് ലൊക്കേഷനില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം
മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത്വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് തന്നെയാണ്. മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഏറ്റെടുക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍- ലിജോ ജോസ് […]
‘തന്മാത്രയിലെ ആ രംഗത്തിലുണ്ട് ആ കഥാപാത്രത്തിന് നെടുമുടിവേണു പതിപ്പിച്ചുകൊടുത്ത ജീവനും കയ്യൊപ്പും’; കുറിപ്പ് ശ്രദ്ധ നേടുന്നു
നിഷ്‌കളങ്കനായ ഗ്രാമീണന്‍, അധ്യാപകന്‍, അച്ഛന്‍, കൂട്ടുകാരന്‍, വില്ലന്‍… നെടുമുടി വേണു എന്ന മഹാപ്രതിഭക്ക് വഴങ്ങാത്ത കഥാപാത്രങ്ങളില്ലായിരുന്നു. പ്രേക്ഷകരെ കരയിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും തിരശ്ശീലയില്‍ നിറഞ്ഞ് നിന്ന നടന വിസ്മയം അരങ്ങൊഴിച്ചപ്പോള്‍ മലയാള സിനിമക്ക് നഷ്ടമായത് പകരംവെക്കാന്‍ ഇല്ലാത്ത അഭിനയ പ്രതിഭയെ തന്നെയാണ്. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരന്‍. നടന്‍ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവ് തെളിയിച്ചിരുന്നു. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു […]
കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തു; ആഘോഷമാക്കി മോഹൻലാൽ ആരാധകർ
‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]
‘ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തത് മോഹന്‍ലാല്‍ ചെയ്തു’; സിബി മലയില്‍ പറയുന്നു
മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു […]
“കൺഗ്രാജുലേഷൻസ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അൽഭുതാവഹമായ വിജയത്തിന് പിന്നിൽ മസൂദ് ഭായിയാണ്”… സൽമാൻ ഖാന് അഭിനന്ദനങ്ങളുമായി ചിരഞ്ജീവി
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവിയും അഭിനയിച്ചിരിക്കുന്നത്. ഗോഡ്ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമായിരുന്നു. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് ചിരഞ്ജീവി ലൂസിഫർ റീമേക്ക് അവകാശം സ്വന്തമാക്കിയത്. തമിഴ് സംവിധായകനായ മോഹൻലാൽ […]
റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍’ ട്രയ്‌ലര്‍ ; യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്
പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലാളത്തിന്റെ താരരാജാവ് മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളും പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. റിലീസായി മണിക്കൂറുകള്‍ […]
‘ലൂസിഫറിൽ ഞാൻ പൂർണ്ണനായും തൃപ്തനായില്ല, ഗോഡ് ഫാദർ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും’; പ്രസ് മീറ്റിൽ വെളിപ്പെടുത്തി ചിരഞ്ജീവി
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫർ’. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ‘ഗോഡ് ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ ചിരഞ്ജീവിയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ 153 – മത്തെ ചിത്രമാണിത്. തമിഴ് സംവിധായകൻ മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിഫർ ഹിറ്റ് ആയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. നയൻതാരയാണ് ഗോഡ് ഫാദറിൽ നായികയായി എത്തുന്നത്. ഒക്ടോബർ 5 – […]
മോഹന്‍ലാല്‍ – ജീത്തുജോസഫ് ചിത്രം റാമിന് സ്റ്റണ്ട് ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ
ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. കോവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത്. ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിംങ് നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ റോ ഏജന്റായാണ് ചിത്രത്തില്‍ എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ […]
മലയാളം സിനിമക്ക് ഒരു 300കോടി ക്ലബ് പടം വരുന്നുണ്ട്…! ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം റാമിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ്
ട്വല്‍ത്ത് മാനിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് റാം. ദൃശ്യം 2 നു മുന്‍പേ പുറത്തെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങുകയും ജീത്തു മറ്റ് ചിത്രങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രം പങ്കുവെച്ചത്. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്‍പില്‍ നിന്നുള്ള സ്വന്തം ചിത്രമായിരുന്നു […]