മലയാളം സിനിമക്ക് ഒരു 300കോടി ക്ലബ് പടം വരുന്നുണ്ട്…! ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം റാമിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ്
1 min read

മലയാളം സിനിമക്ക് ഒരു 300കോടി ക്ലബ് പടം വരുന്നുണ്ട്…! ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം റാമിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ്

ട്വല്‍ത്ത് മാനിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് റാം. ദൃശ്യം 2 നു മുന്‍പേ പുറത്തെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങുകയും ജീത്തു മറ്റ് ചിത്രങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രം പങ്കുവെച്ചത്. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്‍പില്‍ നിന്നുള്ള സ്വന്തം ചിത്രമായിരുന്നു മോഹന്‍ലാല്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ ലൊക്കേഷനിലെ മറ്റ് ചില ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രങ്ങളെല്ലാം കണ്ടിട്ട് ഒരു ഹോളിവുഡ് ആക്ഷന്‍ സിനിമയാണെന്നാണ് തോന്നുന്നത്. മലയാളം സിനിമയ്ക്ക് ഒരു 300 കോടി ക്ലബ് പടം വരുന്നുണ്ടെന്നാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത്‌കൊണ്ട് ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തിലെ താരത്തെ തിയേറ്ററില്‍ ആഘോഷിക്കാന്‍ എമ്പുരാന്‍ വരെ കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നില്ല. അതിനും മുന്‍പ് റാം ചരിത്രം സൃഷ്ട്ടിച്ചിരിക്കുമെന്നും പറയുന്നു. ലാലേട്ടനും സ്‌റ്റൈലിഷ് വേഷവും അതു ഒന്നൊന്നര കോമ്പോ ആണെന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നത്. എന്തായാലും പ്രേക്ഷകരും ആരാധകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി.

ഒരാഴ്ചയ്ക്കു മുകളില്‍ ലണ്ടനിലെ ചിത്രീകരണം ബാക്കിയുണ്ട്. അതിനുശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങള്‍ക്കു ശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കോയിലേക്ക് പോകും. അവിടെ 40 ദിവസമാണ് ചിത്രീകരണം. വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ടീം ടുണീഷ്യയിലേക്ക് പുറപ്പെടും. അഞ്ച് ദിവസമാണ് ടുണീഷ്യയിലെ ചിത്രീകരണം.

ജീത്തുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതേസമയം നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്നത്. വൈശാഖിന്റെ മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, പ്രിയദര്‍ശന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജി ചിത്രത്തിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും, സ്വന്തം സംവിധാന അരങ്ങേറ്റം ബറോസ് എന്നിവയാണ്.