റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍’ ട്രയ്‌ലര്‍ ; യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്
1 min read

റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍’ ട്രയ്‌ലര്‍ ; യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലാളത്തിന്റെ താരരാജാവ് മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളും പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി ‘മോണ്‍സ്റ്റര്‍’ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമതാണ്. മികച്ച പ്രതികരണങ്ങളാണ് ട്രയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയുടെ പ്രതീതി നല്‍കുന്ന ട്രയ്‌ലറിലെ മോഹന്‍ലാലിന്റെ ലുക്കും ഡയലോഗുമെല്ലാം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മലയാള സിനിമയിലെ സര്‍വ്വകാല റെക്കേര്‍ഡുകള്‍ ഭേദിച്ച വൈശാഖ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു എന്ന പ്രഖ്യാപനമുണ്ടായപ്പോള്‍ മുല്‍ സിനിമ പ്രേമികള്‍ ഏറെ ആവേശത്തിലായിരുന്നു. ആ ആവേശം തന്നെയാണ് ട്രയ്‌ലര്‍ പുറത്തിറങ്ങിയപ്പോഴും സിനിമ പ്രേമികളും ആരാധകരും പ്രേക്ഷകരും കാണിച്ചത്.

അതേസമയം, ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായി മോണ്‍സ്റ്റര്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധര്‍ പിള്ള അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും തിരക്കഥാകൃത്ത്. ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. മോണ്‍സ്റ്ററിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.