‘ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തത് മോഹന്‍ലാല്‍ ചെയ്തു’; സിബി മലയില്‍ പറയുന്നു
1 min read

‘ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തത് മോഹന്‍ലാല്‍ ചെയ്തു’; സിബി മലയില്‍ പറയുന്നു

ലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്.

വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവം കൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യും. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ലാല്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മികച്ച ഒരുപാട് സിനിമകള്‍ മോഹന്‍ലാല്‍- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്നത്. ഇന്നും ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയാകാറുണ്ട്. എന്നെന്നും ഓര്‍ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളെയായിരുന്നു ഈ കൂട്ട്‌കെട്ട് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഇപ്പോഴിതാ സിബി മലയില്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറലാവുന്നത്. ‘മോഹന്‍ലാല്‍ ഇരുപത്തിയൊമ്പതാം വയസ്സില്‍ കിരീടവും ദശരഥവും ചെയ്തയാളാണ്. ഇരുപത്തിയൊമ്പതാം വയസ്സില്‍ അത്തരമൊരു കഥാപാത്രം ചെയ്യാന്‍ മറ്റാരും ഈ സിനിമാ മേഖലയില്‍ ഇല്ല. ഒന്നാലോചിച്ചു നോക്കൂ ഇന്നും നമ്മള്‍ എടുത്ത് പറയുന്ന ലാലിന്റെ ആ ഇരുപത്തിയൊമ്പത് മുപ്പത് വയസ്സിലെ അറുപതില്‍ ജനിച്ച ലാല്‍ 89ലെ ഇരുപത്തിയൊമ്പതാം വയസ്സില്‍ കിരീടവും ദശരഥവും ഭരതവും ചെയ്തിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ടറായി നില്‍ക്കുന്ന ആ ഒരു ലെവലിലേക്ക് എത്താന്‍ പറ്റിയ ആക്ടര്‍ ഇല്ല ഇന്നുമെന്നായിരുന്നു’ സിബി മലയില്‍ പറഞ്ഞത്.

അതേസമയം മോഹന്‍ലാലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്റെ റാം, വിവേകിന്റെയും അനൂപ് സത്യന്റെയും പേരിടാത്ത ചിത്രങ്ങള്‍, എമ്പുരാന്‍, എംടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്‌ലിക്‌സ് സിരീസിലെ പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും എന്നിവയാണ് അവ.