21 Jan, 2025
1 min read

തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്

മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരം​ഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ​ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 […]

1 min read

2018നെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ചിത്രം

2024 മലയാള സിനിമയുടെ സുവർണ്ണകാലമാണ്. 2024 ഫെബ്രുവരി മാസത്തിൽ ഇന്ത്യൻ സിനിമ ഏറ്റവും ശ്രദ്ധിച്ചത് മോളിവുഡിനെയാണ്. അടുത്തടുത്ത് തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങൾ- അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നിവ മികച്ച വിജയം നേടിയതാണ് അതിന് കാരണം. ഇതിൽ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നേടിയത് മലയാളം ഇതുവരെ സ്വപ്നം പോലും കാണാതിരുന്ന തരം വിജയമാണ്. പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളിലും കളക്ഷൻ റെക്കോർഡ് ഇട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം മഞ്ഞുമ്മൽ ബോയ്സ് ഒരു പുതിയ ബോക്സ് […]

1 min read

മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം …!!! 200 കോടി ക്ലബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്

മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആ ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. […]

1 min read

തമിഴ്നാട്ടിൽ നിന്ന് 50 കോടി വാരി മഞ്ഞുമ്മൽ ബോയ്സ്; ഇതുവരെ നേടിയത് 200 കോടി

സൂപ്പർ താരങ്ങളില്ലാതെ റിലീസ് ചെയ്ത മലയാള സിനിമയാണ് മഞ്ഞുമ്മൽ‌ ബോയ്സ്. എന്നാൽ ചരിത്ര വിജയമാണ് ഈ ചിത്രം ബോക്സ് ഓഫിസിൽ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്ന് കോടികൾ നേടിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും പണംവാരുന്നു. ട്രേഡ് അനിലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും 50 കോടി രൂപ മഞ്ഞുമ്മൽ നേടി കഴിഞ്ഞു. ആദ്യമായി ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നു എന്ന ഖ്യാതിയും ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രത്തിനുണ്ട്. ഫെബ്രുവരി 22ന് ആയിരുന്നു […]

1 min read

”ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല”; ​ഗുണകേവിലെ അപകടം പിടിച്ച അനുഭവം വെളിപ്പെത്തി അനന്യ

ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവിലാണ് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രം എം പദ്മകുമാറിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ ഗുണ കേവിലുള്ള അപകടകരമായ പാറക്കെട്ടുകൾക്കിടയിൽ തൂക്കിയിട്ട് വില്ലൻ വിലപേശുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ളൈമാക്സ് സീനിനെക്കുറിച്ച് മോഹൻലാലും സംവിധായകൻ പദ്മകുമാറും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹസിക രംഗത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി അനന്യ. ആ ക്ളൈമാക്സ് രംഗത്തിൽ […]

1 min read

മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്….!!!

സമീപകാലത്ത് എങ്ങും ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു കൊടൈക്കനാലിലെ ​ഗുണാ കേവ്.ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച മഞ്ഞുമ്മൽ ബോയ്സിന് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ വരവേൽപ്പാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ചിത്രത്തിന്റെ പേര് […]

1 min read

ബോക്സ് ഓഫീസിൽ കളക്ഷനില്‍ അപൂർവ നേട്ടത്തിൽ മഞ്ഞുമ്മല്‍ ബോയ്‍സ്

മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 150 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇനി മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ആഗോള ബോക്സ് ഓഫീസിലെ കളക്ഷന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നിലുള്ളു. ആഗോള […]

1 min read

“മഞ്ഞുമ്മലിലെത് പോലെ ഗംഭീര വർക്ക് തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലെതും”

ടൊവിനൊ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പ്രേമലുവിനൊപ്പം റിലീസ് ചെയ്‍ത ടൊവിനൊ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എന്ന വിശേഷണം അന്വേഷണം കണ്ടെത്തും നേടുകയും ചെയ്‍തു. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിൻ കണ്ടെത്തും ആഗോള ബോക്സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. നായകൻ […]

1 min read

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക് ; എപ്പോൾ എവിടെ ?

മലയാള സിനിമ അതിന്‍റെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിന്‍റെ നിലവാരം കൊണ്ടും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച സൃഷ്ടിച്ച മാസമാണ് കടന്നുപോകുന്നത്. ജനപ്രീതി നേടിയ ഒരു നിര ശ്രദ്ധേയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് യുവനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്നത്. ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ചിത്രം. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്. കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച […]

1 min read

“ക്ലൈമാക്സിനോടടുപ്പിച്ച് സുധിയുടെ ഒരൊറ്റ ഡയലോഗുണ്ട്..!കാണുന്നവരുടെ രോമം അറിയാതെ എണീറ്റ് നിൽക്കും..” ; മഞ്ഞുമ്മൽ ബോയ്സിലെ ദീപക്കിൻ്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷകൻ

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. റിലീസ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയതോടെ ചിത്രം ബോക്സോഫീസില്‍ ഈ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നാകും എന്ന് ഉറപ്പായിരിക്കുകയാണ്. ചിത്രത്തില്‍ സുധി എന്ന വേഷം ചെയ്ത നടന്‍ ദീപക്ക് പറമ്പോല്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.പോസ്റ്റിന് അടിയില്‍ ദീപകിനെയും സിനിമയെയും പലരും അഭിനന്ദിക്കുന്നുണ്ട്. 2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. ആ സംഘത്തിലെ സുധിയെയാണ് ദീപക്ക് […]