“ക്ലൈമാക്സിനോടടുപ്പിച്ച് സുധിയുടെ ഒരൊറ്റ ഡയലോഗുണ്ട്..!കാണുന്നവരുടെ രോമം അറിയാതെ എണീറ്റ് നിൽക്കും..” ; മഞ്ഞുമ്മൽ ബോയ്സിലെ ദീപക്കിൻ്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷകൻ
1 min read

“ക്ലൈമാക്സിനോടടുപ്പിച്ച് സുധിയുടെ ഒരൊറ്റ ഡയലോഗുണ്ട്..!കാണുന്നവരുടെ രോമം അറിയാതെ എണീറ്റ് നിൽക്കും..” ; മഞ്ഞുമ്മൽ ബോയ്സിലെ ദീപക്കിൻ്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷകൻ

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. റിലീസ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയതോടെ ചിത്രം ബോക്സോഫീസില്‍ ഈ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നാകും എന്ന് ഉറപ്പായിരിക്കുകയാണ്. ചിത്രത്തില്‍ സുധി എന്ന വേഷം ചെയ്ത നടന്‍ ദീപക്ക് പറമ്പോല്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.പോസ്റ്റിന് അടിയില്‍ ദീപകിനെയും സിനിമയെയും പലരും അഭിനന്ദിക്കുന്നുണ്ട്. 2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. ആ സംഘത്തിലെ സുധിയെയാണ് ദീപക്ക് പറമ്പോല്‍ അവതരിപ്പിച്ചത്. എന്നും നല്ല വസ്ത്രം ധരിക്കുന്ന, ചന്ദന കുറിയിടുന്ന സുധിയായി ദീപക് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഇപ്പോഴിതാ ദീപക്കിനെ അഭിനന്ദിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

നടൻ ദീപക് പറമ്പോൾ ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു സ്ക്രീൻഷോട്ട് കണ്ടിരുന്നു.

തന്റെ പുതിയ സിനിമയായ മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷം ദീപക് സിനിമയിൽ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തിന്റെ റിയൽ ലൈഫ് വൈഫ്‌മെസേജ് അയച്ചിരിക്കുകയാണ്.

ആ മെസേജ് ഇങ്ങനെയാണ്.

“Hi ഞാൻ സുധിയുടെ വൈഫാണ് പടം ഞാൻ കണ്ടു സൂപ്പർ ആണ്, അതിൽ സുധി എങ്ങിനെ ആണോ അതു പോലെയാണ് റിയൽ ആയിട്ടും ചന്ദനക്കുറി നിർബന്ധമാണ് Thank you…”

ശെരിക്കും ജീവിച്ചിരിക്കുന്ന ഒരാളെ അണുവിട തെറ്റാതെ ഒരു കഥാപാത്രമായി സിനിമക്കുള്ളിൽ അവതരിപ്പിക്കുക എന്നത് നിസാര കാര്യമല്ല..

അതിന് വലിയ ഒബ്സെർവേഷൻ സ്കില്ലും നല്ല ക്ഷമയും ആവശ്യമാണ്‌.

അതിലുപരി നല്ലൊരു നടന് മാത്രമേ ഇതു സാധിക്കുകയുള്ളൂ.❤️

മഞ്ഞുമ്മൽ ബോയ്സ് കണ്ട ഏതൊരാൾക്കുമറിയാം ദീപക് പറമ്പോളിന്റെ റോൾ ആ സിനിമയിൽ എത്ര മാത്രം ഇമ്പോർട്ടന്റായതാണെന്ന്.

ഒരു ചന്ദനക്കുറിയുമിട്ട് ഒരു കണ്ണാടിയും വച്ച് തനി നാടൻ രീതികളുള്ള വളരെ വൃത്തിക്കാരനായ സുധിയെ എത്ര ഗംഭീരമായിട്ടാണ് പുള്ളി അവതരപ്പിച്ചിരിക്കുന്നത് ✌🏻

ക്ലൈമാക്സിനോടടുപ്പിച്ച് സുധിയുടെ ഒരൊറ്റ ഡയലോഗുണ്ട്.. കാണുന്നവരുടെ രോമം അറിയാതെ എണീറ്റ് നിൽക്കും..🔥

എന്തായാലും ദീപക്കേട്ടാ നിങ്ങൾ പൊളിച്ചു. ❤️