Mammootty
‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..
മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]
‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; റിപ്പോർട്ടുകൾ പറയുന്നു
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സിനിമ ട്രാക്കിംഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം ആർ. ജെ. മുരുകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും അമൽ നീരദ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നുവെന്നും പറയുന്നുണ്ട്. കൂടാതെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നും ഇതിൽ പറയുന്നുണ്ട്. […]
‘റോഷാക്ക്’ വിജയകരമായ 20-ാം ദിവസത്തില്‍ ; പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ […]
‘പഴയവര്‍ക്കും പുതിയവര്‍ക്കും സകലകലാ വല്ലഭന്‍മാര്‍ക്കും അറുപതും എഴുപതും കഴിഞ്ഞാലും മോഹന്‍ലാലും മമ്മൂട്ടിയും മതി’; കുറിപ്പ് വൈറല്‍
മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. രണ്ടുപേരും എപ്പോഴൊക്കെ ഒരുമിച്ചുവന്നിട്ടുണ്ടോ അന്നെല്ലാം ആഘോഷമാണ് ആരാധകര്‍ക്ക്. ഈ രണ്ട് മഹാപ്രതിഭകളുമാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നതെന്ന് നിസംശയം പറയാം. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തങ്ങളില്‍ ആരാണ് കേമന്‍ എന്ന തര്‍ക്കം മമ്മൂട്ടിക്കും മോഹന്‍ലാലിനും തമ്മില്‍ ഇല്ലെങ്കിലും ഫാന്‍സുകാര്‍ വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലും അല്ലാതെയും വാക്ക്‌പോര് നടത്താറുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളും […]
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗ് അടിച്ച് കേരളത്തെ മുഴുവന്‍ കയ്യിലെടുത്ത ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. അന്‍വര്‍ റഷീദ് എന്ന മലയാളത്തിലെ ഇന്നത്തെ മികച്ച സംവിധായകന്റെയും നിര്‍മാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം. ടിഎ ഷാഹിദിന്റെ […]
“അതെന്താ എന്റെ കൂടെ പടം ചെയ്യാൻ താല്പര്യം ഇല്ലേ, എന്നാണ് ഉടൻ മമ്മൂക്ക എന്നോട് ചോദിച്ചത്”… ഗ്രേസ് ആന്റണി സംസാരിക്കുന്നു
ഇക്കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ എത്തിയത്. മൂന്നാം വാരം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് കിട്ടുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക്ക് 2022 – ലെ തന്നെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും തന്നെയാണ്. ഇപ്പോഴിതാ […]
‘മോങ്ങി തീര്‍ക്കാന്‍ കാരണം തപ്പി നടക്കുന്ന നിങ്ങള്‍ ഇതൊക്കെ തന്നെ പറഞ്ഞ് അങ്ങ് നടന്നോ…’; മമ്മൂട്ടി ആരാധകന്റെ കുറിപ്പ്
മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. മമ്മൂട്ടിയുടെ റോഷാക്കിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിസ്റ്റഫര്‍ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് […]
തോക്കു ചൂണ്ടി മമ്മൂട്ടി ;ബി. ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ഒന്നിക്കുന്ന ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫര്‍. ആര്‍.ഡി. ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങുന്നതില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആര്‍.ഡി. ഇലുമിനേഷന്‍സാണ്.പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ലൊക്കേഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തന്റേതായി പുറത്തുവരുന്ന എല്ലാം അപ്ഡേറ്റുകളും വലിയ രീതിയില്‍ റീച്ച് ആവാറുണ്ട്. […]
“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു
മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത റോഷാക്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ ആസിഫ് […]
“മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ,നമ്മളെ ഗംഭീരമായി ട്രോളുകളും ചെയ്യും” – മെഗാസ്റ്റാറിനെ കുറിച്ച് ബിനു പപ്പു
മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് പപ്പു. അനശ്വര കലാകാരൻ മകൻ എന്ന നിലയിലും സ്വന്തമായി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ നടനാണ് ബിനു പപ്പു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ ആണെന്നാണ് പറയുന്നത്. മമ്മൂക്കയെ കാണുന്നത് ഉത്തമനായ ആൽഫമെയിൽ […]