‘പഴയവര്‍ക്കും പുതിയവര്‍ക്കും സകലകലാ വല്ലഭന്‍മാര്‍ക്കും അറുപതും എഴുപതും കഴിഞ്ഞാലും മോഹന്‍ലാലും മമ്മൂട്ടിയും മതി’; കുറിപ്പ് വൈറല്‍
1 min read

‘പഴയവര്‍ക്കും പുതിയവര്‍ക്കും സകലകലാ വല്ലഭന്‍മാര്‍ക്കും അറുപതും എഴുപതും കഴിഞ്ഞാലും മോഹന്‍ലാലും മമ്മൂട്ടിയും മതി’; കുറിപ്പ് വൈറല്‍

ലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. രണ്ടുപേരും എപ്പോഴൊക്കെ ഒരുമിച്ചുവന്നിട്ടുണ്ടോ അന്നെല്ലാം ആഘോഷമാണ് ആരാധകര്‍ക്ക്. ഈ രണ്ട് മഹാപ്രതിഭകളുമാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നതെന്ന് നിസംശയം പറയാം. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തങ്ങളില്‍ ആരാണ് കേമന്‍ എന്ന തര്‍ക്കം മമ്മൂട്ടിക്കും മോഹന്‍ലാലിനും തമ്മില്‍ ഇല്ലെങ്കിലും ഫാന്‍സുകാര്‍ വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലും അല്ലാതെയും വാക്ക്‌പോര് നടത്താറുണ്ട്.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളും ഡേറ്റ് കൊടുത്ത ചിത്രങ്ങളുമെല്ലാം വന്‍ ഹിറ്റായിരിക്കുമെന്നാണ് ഇപ്പോള്‍ ആരാധകരും സിനിമാ പ്രേമികളും പറയുന്നത്. മമ്മൂട്ടി പുതുമുഖ സംവിധായകര്‍ക്കാണ് ഇപ്പോള്‍ കൂടുതലും സിനിമകള്‍ ചെയ്യുന്നത്. മോഹന്‍ലാലും ഇപ്പോള്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ചെല്ലാം എഴുതിയ ഒരു കുറിപ്പാണ് വൈറലാവുന്നത്.

ആരാധകരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്ന ലൈനപ്പില്ലാത്ത ഒരാളിലേക്ക് ഇടവേളക്കു ശേഷം അതും തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം അത്തരത്തിലൊന്ന് വരുന്നു. പിന്നാലെ ഒഫീഷ്യലായിട്ടില്ലെങ്കില്‍ പോലും വരാന്‍ സാധ്യതയുളളവ വേറെയും. രതീഷ് ബാലകൃഷ്ണ പടം, മധു C -ശ്യാം പുഷ്‌ക്കരന്‍ പടം. കൂട്ടത്തില്‍ കുറച്ചധികം പറഞ്ഞു കേട്ട ടിനു പടം ഡിജോ പടം etc…മറുവശത്ത് പോസ്റ്റ് കോവിഡിനു ശേഷം സിനിമയുള്‍പ്പെടെ എല്ലാം കൊണ്ടും സെറ്റായിപ്പോകുന്ന ലൈനപ്പിലേക്ക് കൈവച്ച മേഖലയിലെല്ലാം വെന്നിക്കൊടി പാറിച്ച ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സമ്മാനിക്കുകയും താന്‍ മോളിവുഡിന് സമ്മാനിച്ചയാളുടെ കൂടെ വീണ്ടും സിനിമ ചെയ്യുന്നു.

പേരാത്തതിന് അതൊരു ലോബിയും. ആലോബിയില്‍ ഏതാണ്ട് ഉറപ്പായ അന്‍വര്‍ പടം വരുന്നത് ഒരു തരത്തില്‍ സന്തോഷവും നിരാശയും സമ്മാനിക്കുന്നതാണ്. അന്‍വര്‍ പടം വരുവാണേല്‍ Dop ചെയ്യുവാണേലും ഇല്ലെങ്കിലും DP മാറ്റാത്തതു കൊണ്ട് ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയാളുടെ പടം വൈകും, അതും കൂടെ വന്നാല്‍. പഴയവര്‍ക്കും പുതിയവര്‍ക്കും സകലകലാ വല്ലഭന്‍മാര്‍ക്കും അറുപതും എഴുപതും കഴിഞ്ഞാലും അവര് മതി