‘റോഷാക്ക്’ വിജയകരമായ 20-ാം ദിവസത്തില്‍ ; പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
1 min read

‘റോഷാക്ക്’ വിജയകരമായ 20-ാം ദിവസത്തില്‍ ; പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.

റോഷാക്ക് ഒക്ടോബര്‍ 7നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്. ഇന്നും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി പരാകായ പ്രവേശനം നടത്തിയപ്പോള്‍, ബോക്‌സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിച്ചു. റിലീസ് ചെയ്യുമ്പോള്‍ 219 സ്‌ക്രീനുകള്‍ ആയിരുന്നു കേരളത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. രണ്ടാം വാരവും അതേ സ്‌ക്രീന്‍ കൗണ്ട് തുടര്‍ന്നിരുന്നു. അതില്‍ 209 സെന്ററുകള്‍ റിലീസ് ചെയ്തവയും മറ്റ് 10 സ്‌ക്രീനുകള്‍ രണ്ടാം വാരം പ്രദര്‍ശനം ആരംഭിക്കുന്നവയും ആയിരുന്നു.

മൂന്നാം വാരം പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ മോഹന്‍ലാലിന്റേയും നിവിന്‍ പോളിയുടേയും ചിത്രങ്ങള്‍ എത്തിയിട്ടുണ്ടായിരുന്നു. മോഹന്‍ലാലിന്റെ മോണ്‍സ്റ്ററും നിവിന്‍ പോളിയുടെ പടവെട്ടും റിലീസ് ചെയ്‌തെങ്കിലും തിയറ്റര്‍ കൗണ്ട് നിലനിര്‍ത്തി വിജയകരമായി 20-ാം ദിവസവും പ്രദര്‍ശനം തുടരുകയാണ് ചിത്രം. രണ്ട് ചിത്രങ്ങള്‍ക്കും നല്ല രീതിയിലുള്ള കൗണ്ട് ഉണ്ട്. എന്നാല്‍ 87 സ്‌ക്രീനുകളില്‍ റോഷാക്ക് കേരളത്തില്‍ തുടരുന്നുവെന്നത് മമ്മൂട്ടി ആരാധകര്‍ക്ക് ആവേശമാണ്. വൈഡ് റിലീസിന്റെ ഇക്കാലത്ത് മൂന്നാം വാരത്തില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന മോശമല്ലാത്ത സ്‌ക്രീന്‍ കൗണ്ട് ആണിത്. ഇപ്പോഴിതാ പുതിയ പോസ്റ്ററും റോഷാക്കിന്റെ അണിയറപ്രവര്‍ത്തകര്‍ പഹ്കുവെച്ചിട്ടുണ്ട്.

നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്നിവയാണ് ഷൂട്ടിംങ് പൂര്‍ത്തിയായ ചിത്രങ്ങള്‍.