പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം
1 min read

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗ് അടിച്ച് കേരളത്തെ മുഴുവന്‍ കയ്യിലെടുത്ത ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്.
അന്‍വര്‍ റഷീദ് എന്ന മലയാളത്തിലെ ഇന്നത്തെ മികച്ച സംവിധായകന്റെയും നിര്‍മാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം. ടിഎ ഷാഹിദിന്റെ തിരക്കഥയിലായിരുന്നു ചിത്രം ഒരുങ്ങിയത്.

പിന്നീട് 2007ല്‍ മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ അണ്ണന്‍ തമ്പിയും തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടും ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാമ് പുറത്തുവരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തന്നെയാണെന്ന പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്. മാസും കോമഡിയും ഇമോഷന്‍സുമെല്ലാം കലര്‍ന്നെത്തി ഹിറ്റടിക്കുന്ന അന്‍വര്‍ റഷീദ് മാജിക്കിന്റെ ആവര്‍ത്തനവും മമ്മൂട്ടിയുടെ ഈ അടുത്ത കാലത്തെ സെലക്ഷനും ഏറെ പ്രതീക്ഷകള്‍ ഉളവാക്കുന്നു. പുതിയ ചിത്രത്തന് തിരക്കഥയൊരുക്കുന്നത് ആര്‍ ജെ മുരുകനാണ്. അമല്‍ നീരദായിരിക്കും ഛായാഗ്രഹണമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ട്രാക്കിങ് പേജുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’, ജിയോ ബേബിയുടെ ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം ഐഎഫ്എഫ്കെയില്‍പ്രദര്‍ശിപ്പിക്കും. മമ്മൂട്ടി നിര്‍മ്മിക്കുന്ന കാതലിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി ജോതികയാണ് ചിത്രത്തില്‍ നായികയായി എത്തുക. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ദ കാതല്‍ ദ കോറിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. റോഷാക്ക് ആയിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒഠുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസിലും ഹിറ്റാണ്.