Mammootty
വരുന്നു മമ്മൂട്ടിയുടെ മാസ്സ് തെലുങ്ക് ചിത്രം; ‘ഏജന്റ്’ റിലീസ് തിയതി പ്രഖ്യാപിച്ചു
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും അഖില്‍ അഖിനേനിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസാകുന്ന ചിത്രത്തിന്റെ […]
നാഗാര്‍ജുനയ്‌ക്കൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി; വൈറലായി വീഡിയോ
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ തെലുങ്കിലെ യുവതാരം അഖില്‍ അഖിനേനിയും മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് […]
‘മോഹന്‍ലാല്‍ സ്വഭാവികതയോടെ അഭിനയിക്കുന്നു, മമ്മൂട്ടി നാടകീയതയും സ്വഭാവികതയും കലര്‍ന്നുള്ള അഭിനയം’; കുറിപ്പ്
മലയാളത്തിന്റെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയായിരുന്നു. മറ്റുള്ളവരില്‍ നിന്നും ഇരുവരും വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം അന്‍പത്തി അഞ്ച് ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഓതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് കയ്യടികള്‍ നേടിയിട്ടുണ്ട്. നായകനും വില്ലനുമായും, നായകനും സഹനയാകാനുമായും, നായകനും നായകനുമായും, നിരവധി സിനിമകള്‍. […]
‘അടിമുടി മാസ് ആയ ഒരു കഥാപാത്രത്തിന്റെ ഇമോഷണല്‍ വേര്‍ഷന്‍ ഗംഭീരം’; ബിഗ് ബിയിലെ ഡൈനിങ് സീനിനെകുറിച്ച് കുറിപ്പ്
മലയാളത്തിലെ എക്കാലത്തേയും മികച്ച സ്‌റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും സിനിമാപ്രേമികളും ആരാധകര്‍ക്കും മന:പാഠമാണ്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. മലയാള സിനിമ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തതയോടെയായിരുന്നു ബിഗ് ബി ഒരുക്കിയത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇന്നും യുവാക്കളുടെ ഹരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ […]
‘ഭീഷ്മപര്‍വ്വം എന്ന സിനിമയുടെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് That is & markable…’; കുറിപ്പ് വൈറല്‍
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ബോക്സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബും കടന്ന് മുന്നേറുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വന്‍ ഹിറ്റായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും […]
മഹാരാജാസിന്റെ ഓര്‍മ്മകളില്‍ വികാരഭരിതനായി മമ്മൂട്ടി; ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാകുന്നു
താന്‍ പഠിച്ച മഹാരാജാസ് കോളേജിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. ‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ലെന്നും, വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചവെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. മഹാരാജസിന്റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘ലൈബ്രറിയില്‍ നിന്നത് മലയാളിയുടെ മഹാ നടനല്ല, […]
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി മമ്മൂട്ടി; ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഫസ്റ്റ് ലുക്ക് പുറത്ത്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വേറിട്ട ഗെറ്റപ്പിലുള്ള പോലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. പൂനെയാണ് നിലവിലെ ലൊക്കേഷന്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം […]
ആ പ്രഖ്യാപനം നാളെ! മമ്മൂട്ടി – റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ പേര് നാളെ അറിയാം; ആകാംഷയില്‍ പ്രേക്ഷകരും
‘ കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന പേര് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്ത ഒന്നായിരുന്നു. കാരണം വേറൊന്നുമല്ല, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അണിയറയിലുള്ള ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണെന്ന് മമ്മൂട്ടി തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ […]
‘മമ്മൂക്കയുടെ എവര്‍ഗ്രീന്‍ മൂവി ധ്രുവം, പണ്ട് കണ്ട ഇഷ്ടത്തോടെ ഇന്നും കാണുന്നു’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളി പ്രേക്ഷകര്‍ ഇന്നും ആകാംക്ഷയോടെ കാണുന്ന ചിത്രങ്ങളിലൊന്നാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. നരംസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രമായി മറ്റൊരു താരത്തെയും മനസില്‍ ചിന്തിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആ വേഷം മനോഹരമാക്കിയിരുന്നു മമ്മൂട്ടി. ഒപ്പം ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി. ഗൗതമി ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. 1993 ജനുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് […]
‘പച്ചയായ മനുഷ്യരും കഥാ സന്ദര്‍ഭങ്ങളും മാത്രം. ജോഷിയുടെ underrated gem’; മഹായാനം ചിത്രത്തെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടി. അദ്ദേഹം നായകനായി 1989ല്‍ റിലീസ് ചെയ്ത ചിത്രമാണ് മഹായാനം. എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ സീമ, ജലജ, മുകേഷ്, ഫിലോമിന, ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും ജയാനന്‍ […]