ആ പ്രഖ്യാപനം നാളെ! മമ്മൂട്ടി – റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ പേര് നാളെ അറിയാം; ആകാംഷയില്‍ പ്രേക്ഷകരും
1 min read

ആ പ്രഖ്യാപനം നാളെ! മമ്മൂട്ടി – റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ പേര് നാളെ അറിയാം; ആകാംഷയില്‍ പ്രേക്ഷകരും

‘ കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന പേര് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്ത ഒന്നായിരുന്നു. കാരണം വേറൊന്നുമല്ല, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അണിയറയിലുള്ള ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണെന്ന് മമ്മൂട്ടി തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി ഇനി കണ്ണൂരിലേക്ക്; കണ്ണൂര്‍ സ്‌ക്വാഡ് വരുന്നു | Southlive

 

കഴിഞ്ഞ വര്‍ഷം അവസാനം പാലയില്‍ വച്ച് പൂജയും സ്വിച്ച് ഓണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് പൂനെയിലേയ്ക്ക് വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂനെ, പാല എന്നിവ കൂടാതെ കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

Kannur Squad: Mammootty REVEALS the title of Megastar 421; Drops an exciting update | PINKVILLA

ഇപ്പോഴിതാ റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ പുറത്തെത്തും എന്നതാണ് അത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ പ്രൊഡക്ഷനായ ചിത്രത്തിന്റെ ഈ പ്രധാന അപ്‌ഡേറ്റുകള്‍ നാളെ വൈകിട്ട് ആറ് മണിക്കാണ് എത്തുക. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്.

Mammootty's next with Roby Varghese Raj launched- Cinema express

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.