10 Sep, 2024
1 min read

നാഗാര്‍ജുനയ്‌ക്കൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി; വൈറലായി വീഡിയോ

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ തെലുങ്കിലെ യുവതാരം അഖില്‍ അഖിനേനിയും മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് […]