‘മമ്മൂക്കയുടെ എവര്‍ഗ്രീന്‍ മൂവി ധ്രുവം, പണ്ട് കണ്ട ഇഷ്ടത്തോടെ ഇന്നും കാണുന്നു’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘മമ്മൂക്കയുടെ എവര്‍ഗ്രീന്‍ മൂവി ധ്രുവം, പണ്ട് കണ്ട ഇഷ്ടത്തോടെ ഇന്നും കാണുന്നു’; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളി പ്രേക്ഷകര്‍ ഇന്നും ആകാംക്ഷയോടെ കാണുന്ന ചിത്രങ്ങളിലൊന്നാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. നരംസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രമായി മറ്റൊരു താരത്തെയും മനസില്‍ ചിന്തിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആ വേഷം മനോഹരമാക്കിയിരുന്നു മമ്മൂട്ടി. ഒപ്പം ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി. ഗൗതമി ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. 1993 ജനുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് നേടിയ ചിത്രമായിരുന്നു ധ്രുവം. നരസിംഹ മന്നാഡിയാറും, ഹൈദര്‍ മരക്കാരും, ജോസ് നരിമാനും ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

മമ്മൂക്കയുടെ evergreen movie ധ്രുവത്തിലെ ഒരു രംഗമാണ്. തന്റെ അനുജനായ വീര സിംഹനെ ക്രൂരമായി കോലപ്പെടുത്തിയ ഹൈദര്‍ മരക്കാറെ കൊല്ലാനായി നരസിംഹ മന്നാഡിയാര്‍ പുറപ്പെടാന്‍ തുടങ്ങുന്നു. പൂവും പ്രസാദവുമായി കാത്തു നില്‍ക്കുന്ന ഭാര്യ ഇന്ന് തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികമാണെന്ന് ഓര്‍മിപ്പിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് mannadiyar ദാനം തന്ന ജീവിതം തിരിച്ചെടുക്കുകയാണോ എന്നവര്‍ ചോദിക്കുന്നുണ്ട്. ‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാന്‍ ഞാന്‍ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല… മന്നാഡിയാര്‍ ക്ഷത്രീയനാണ് ക്ഷത്രീയന്‍’ എന്നാണ് മന്നാഡിയാര്‍ ഇതിനു കൊടുക്കുന്ന മറുപടി.

പ്രേക്ഷകര്‍ എന്നും ആഘോഷിക്കുന്ന മമ്മൂക്കയുടെ ഒരു മാസ്സ് and ക്ലാസ് ഡയലോഗ് ആണിത്. എന്നാല്‍ എല്ലാ contents ഉം auditing ന് വിധേയമാകുന്ന ഈ കാലത്തു, മമ്മൂക്കയുടെ ഈ ഡയലോഗ് ഇല്‍ ജാതീയത ഉണ്ടെന്നു പരാതിപ്പെടുന്നു. അന്നും ഇന്നും എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇവിടെ മന്നാഡിയാര്‍ പറയുന്നത് നടന്നതെല്ലാം മറന്നും പൊറുത്തും ജീവിക്കാന്‍ താന്‍ ഒരു പുരോഹിതനോ religeous personality യൊ അല്ല എന്നാണ്. He cannot forget and forgive because he is a warrior at heart.. a kshathriya-

തന്റെ warrior spirit നെ പറ്റിയാണ് മന്നാഡിയാര്‍ ഇതില്‍ പറയുന്നത്. ജപ്പാന്‍ le Samurai clans ഉമായി വേണമെങ്കില്‍ kshathriyas നെ ഉപമിക്കാം. ഇവിടെ ഒരു ജാതിയെയും മന്നാഡിയാര്‍ താഴ്ത്തി കെട്ടുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ മുകളില്‍ ഉള്ള ബ്രഹ്മണരേ വരെ ഈ ഡയലോഗ് ഇല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബ്രഹ്മണരും ശൂദ്രരും വൈശ്യരും ഒന്നും അക്രമണത്തിന്റെ പാത പിന്തുടരുന്നവരല്ല.. എന്നാല്‍ kshathriyas are born to die. ‘നല്ല തറവാട്ടില്‍ പിറന്ന നായരാ’ ഡയലോഗ് ഇല്‍ ജാതീയത ഉള്ളത് പോലെ മന്നാഡിയാര്‍ ഡയലോഗ് ഇല്‍ ഉണ്ടെന്നു ഒരിക്കലും feel ചെയ്തിട്ടില്ല. പണ്ട് കണ്ട ഇഷ്ടത്തോടെ ഇന്നും കാണുന്നു ഈ സീനും സിനിമയും